Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:47 pm

Menu

Published on September 19, 2014 at 10:44 am

ബാംഗ്ലൂർ ഡെയ്‌സും കോപ്പിയടി വിവാദത്തിൽ; ചിത്രത്തിലെ ഗാനത്തിനെതിരെ പോപ്പ് ഗായകൻ ബ്രയാൻ ആഡംസ് നിയമനടപടിക്ക്

bryan-adams-office-ups-ante-against-banglore-days-over-alleged-plagiarism

മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ചിത്രമായ ബാംഗ്ലൂര്‍ ഡേയ്സ് കോപ്പിയടി വിവാദത്തില്‍. ചിത്രത്തിലെ ശ്രദ്ധേയമായ ‘കണ്ണും ചിമ്മി കണ്ണും ചിമ്മി’ എന്ന് തുടങ്ങുന്ന ഗാനമാണ് വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. ലോക പ്രശസ്ത ഗായകന്‍ ബ്രയന്‍ ആഡംസിന്റെ ‘സമ്മര്‍ ഓഫ് 69′ എന്ന ഗാനത്തിന്റെ കോപ്പിയടിയാണ് എന്നാണ് വിവാദം.  ചിത്രത്തിനെതിരെ നടപടികളുമായി മുന്നോട്ട് പോവാന്‍ ബ്രയന്‍ ആഡംസിന്റെ ഓഫീസ് തീരുമാനിച്ചതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. പകർപ്പവകാശ ലംഘനത്തിനാണ് താരം ബ്രയാൻ ആഡംസ് കേസ് നൽകാൻ ആലോചിക്കുന്നത്.ഗോപി സുന്ദറാണ് ഈ ഗാനത്തിന് സംഗീതം നല്‍കിയത്. 1984 ൽ റെക്കോർഡ് ചെയ് ഗാനമാണ് ബ്രയൻ ആഡംസിന്റെ സമ്മർ ഓഫ് 69. മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ ഗാനത്തിന്റെ രചനയും സംഗീതവും ബ്രയൻ ആഡംസ് തന്നെയാണ്. എ ആൻഡ് എം റെക്കോർഡ്‌സിന്റെ ബാനറിൽ 1985ൽ പുറത്തിറങ്ങിയ ആഡംസിന്റെ നാലാമത്തെ സിംഗിൾ ആൽബമായ ‘റെക് ലസി’ലാണ് ഈ ഗാനം ഉൾപ്പെട്ടത്. ആഡംസിന്റെ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങളിലൊന്നാണിത്.

ബാംഗ്ലൂർ ഡെയ്‌സിലെ ഗാനം


പ്രശസ്ത ഗായകന്‍ ബ്രയന്‍ ആഡംസിന്റെ ‘സമ്മര്‍ ഓഫ് 69′ എന്ന ഗാനം

Loading...

Leave a Reply

Your email address will not be published.

More News