Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 12, 2026 6:44 pm

Menu

Published on June 4, 2018 at 2:34 pm

കാട്ടിലെ യുവരാജാവിനെ തൂക്കിയെറിയുന്ന കാട്ടുപോത്ത് (വീഡിയോ കാണാം)

buffalo-sends-lion-flying-air-tries-protect-lizard

കാട്ടിലെ രാജാവാണ് സിംഹം എന്നാണ് പൊതുവെയുള്ള ചൊല്ല്. എന്നാൽ കഴിഞ്ഞദിവസം സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിലാണ് രസകരമായ സംഭവം നടന്നത്.

സിംഹക്കൂട്ടം നോക്കി നില്‍ക്കെയായിരുന്നു പോത്തിന്റെ ആക്രമണം. വലിയ ഇനം ഓന്തിനെ വേട്ടയാടി കളിക്കുന്നതിനിടയിലാണ് പോത്തിന്റെ അതിര്‍ത്തിയിലേക്ക് രണ്ട് സിംഹക്കുട്ടികളും പുറകെ സിംഹകൂട്ടവും കടന്നു ചെന്നത്. ഇതോടെ കാട്ടുപോത്ത് ശ്രദ്ധാലുവായി. സിംഹക്കുട്ടികളുടെ കുട്ടികളി കൂടിയതോടെ കാട്ടുപോത്ത് ആക്രമണത്തിനു തയ്യാറെടുത്തു. കാട്ടുപോത്ത് ചീറിയടുക്കുന്നത് കണ്ടതോടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു സിംഹക്കുട്ടിയും മറ്റ് മുതിര്‍ന്ന സിംഹങ്ങളും ഓടി രക്ഷപെട്ടു.

എന്നാല്‍ ഒരു സിംഹക്കുഞ്ഞ് മാത്രം തന്റെ അഭിമാനം കളയാന്‍ തയ്യാറായില്ല. പോത്തിനോട് നേര്‍ക്കുനേരെ നില്‍ക്കാനായിരുന്നു കക്ഷിയുടെ ശ്രമം. എന്നാല്‍ പോത്ത് അടുത്തെത്തിയതോടെ പോരാട്ടം പിന്നത്തേക്ക് മാറ്റിവച്ച് ഈ കുഞ്ഞും ഓടാന്‍ ശ്രമിച്ചു. പക്ഷെ അപ്പോഴേക്കും താമസിച്ചു പോയിരുന്നു. സിംഹക്കുട്ടിയെ ചവിട്ടി വീഴ്ത്തിയ പോത്ത് കൊമ്പില്‍ ചുറ്റി വലിച്ചെറിഞ്ഞു. ഏതാനും മീറ്ററുകള്‍ അകലെയാണ് സിംഹക്കുട്ടി പോയി വീണത്. ഇതിനിടെ ഈ കുട്ടിയുടെ വായിലുണ്ടായിരുന്ന ഓന്തും തെറിച്ചു പോയി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News