Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏറ്റവുമധികം പുതുമയാർന്ന പരീക്ഷണങ്ങളുമായി ടെക്ക് ലോകം അനുദിനം വളർന്നു വരുമ്പോൾ ഓരോ ദിവസവും നമ്മൾ കേൾക്കുന്നത് വയ്യത്യസ്തമായ പുത്തൻ കണ്ടുപിടിത്തങ്ങൾ കുറിച്ചാണ്. ടെക്‌നോളജിയിൽ തന്നെ ഒരുപക്ഷെ ഏറ്റവുമധികം പരീക്ഷങ്ങൾ നടക്കുന്നത് സ്മാർട്ട് ഫോൺ – ഗാഡ്ജറ്റ് മേഖലയിൽ ആണെന്നതും മറ്റൊരു വാസ്തവം. ഇപ്പോഴിതാ പുത്തനൊരു കണ്ടുപിടിത്തത്തെ കുറിച്ചുള്ള വാർത്തകൾ വരുന്നു. കണ്ണ് കൊണ്ടും മുഖം കൊണ്ടും വിരൽ കൊണ്ടുമെല്ലാം ഫോൺ ലോക്ക് ചെയ്യുന്ന സംവിധാനങ്ങൾക്ക് ശേഷം വിയർപ്പു കൊണ്ട് ഫോൺ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനുമുള്ള പുത്തൻ സാങ്കേതിക വിദ്യ പരീക്ഷിച്ചു വരികയാണ് യു.എസിലെ അല്‍ബാനി സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകർ.
ഒരോരുത്തരുടെയും വിയര്‍പ്പ് വ്യതിരിക്തങ്ങളായ അമിനോ ആസിഡ് പ്രൊഫൈലുകൾ സൃഷ്ടിക്കുന്നത്തിലൂടെ ഇത് സാധ്യമാക്കാനാണ് ശ്രമം. ഇൗ പ്രൊഫൈലുകള്‍ പിന്നീട് ഡിജിറ്റലൈസ് ചെയ്ത് ഉപകരണങ്ങളില്‍ സൂക്ഷിക്കാൻ സാധിക്കുന്ന രീതിയിലേക്ക് മാറ്റും. അത് ഫോണിൽ സുരക്ഷക്കായി ഉപയോഗിക്കാനും സാധിക്കും. ഈ പരീക്ഷണം വിജയകരമായി പൂർത്തിയായാൽ ഫോൺ മാത്രമല്ല, ഈ രീതിയിലുള്ള പല ഗാഡ്ജസ്റ്റുകളിലും ഉപയോഗിക്കാൻ സാധിക്കും. ഏതായാലും കാത്തിരിക്കാം ഏറെ പുതുമ നിറഞ്ഞ ഇത്തരം കണ്ടുപിടിത്തങ്ങൾക്കായി.
Leave a Reply