Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 1:19 am

Menu

Published on March 16, 2017 at 5:24 pm

മരുന്ന് കഴിക്കാനും പഠിക്കേണ്ടതുണ്ട്

can-you-take-medicine-with-coffee-tea-milk-or-coke

വിവിധ രോഗങ്ങള്‍ക്കായി ദിവസവും മൂന്നോ നാലോ മരുന്നു കഴിക്കേണ്ടിവരുന്നവരാണ് പലരും. ഓരോ മരുന്നും ചുമ്മാ അങ്ങ് കഴിക്കേണ്ടവയല്ല. മരുന്ന് കഴിക്കാനും ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. കഴിക്കുന്ന മരുന്നിന് കൃത്യമായ ഫലം ലഭിക്കണമെങ്കില്‍ ചില ചിട്ടകള്‍ പാലിച്ചേ പറ്റൂ.

മരുന്ന് കഴിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം തന്നെയാണ് നല്ലത്. ചായ, കാപ്പി, കൂള്‍ഡ്രിങ്‌സ്, സോഡ തുടങ്ങിയ പാനീയങ്ങള്‍ മരുന്നു കഴിക്കാന്‍ പറ്റിയവയല്ല.

ചായയിലും കാപ്പിയിലും കഫീന്‍, ടാനിക് ആസിഡ് തുടങ്ങിയ രാസഘടകങ്ങളുണ്ട്. ടാനിക് ആസിഡ് പല മരുന്നിന്റെയും ആഗിരണം വേഗത്തിലാക്കും. ഇത് മരുന്നിന്റെ ദൂഷ്യഫലങ്ങള്‍ കൂട്ടും. കഫീന്‍ ഒരു ഉത്തേജകവസ്തുവാണ്. ഉറങ്ങാനും മയങ്ങാനും വേദന ശമിക്കാനുമൊക്കെ കഴിക്കുന്ന മരുന്നുകളുടെ ശക്തി ക്ഷയിപ്പിക്കുവാന്‍ ചായയ്ക്കും കാപ്പിക്കും കഴിയും. ചൂടുള്ള ഒരു പാനീയവും മരുന്നു കഴിക്കാന്‍ ഉപയോഗിക്കരുത്.

ഒന്നില്‍ കൂടുതല്‍ ദിവസം തുടര്‍ച്ചയായി കഴിക്കാനുള്ള എല്ലാ മരുന്നുകളും ദിവസവും ഒരേ സമയത്തു കഴിക്കാന്‍ ശ്രദ്ധിക്കണം. ദിവസം ഒരു നേരം കഴിക്കേണ്ട മരുന്ന് 24 മണിക്കൂര്‍ ഇടവിട്ടാണ് കഴിക്കേണ്ടത്. രണ്ടു നേരം കഴിക്കേണ്ടത് 12 മണിക്കൂറും. മൂന്നു നേരം കഴിക്കേണ്ടത് 8 മണിക്കൂറും ഇടവിട്ടു വേണം കഴിക്കുവാന്‍.

മരുന്നിന്റെ രാസപ്രവര്‍ത്തനം, പ്രവര്‍ത്തനശേഷി, ബയോ അവൈലബിലിറ്റി എന്നിവ അടിസ്ഥാനമാക്കിയാണ് ഒരു മരുന്ന് എത്രനേരം കഴിക്കണമെന്ന് തീരുമാനിക്കുന്നത്. ആവശ്യമുള്ളപ്പോള്‍ മാത്രം കഴിക്കുവാന്‍ നിര്‍ദേശിക്കുന്ന വേദനാസംഹാരികള്‍, ചിലതരം ആസ്മ മരുന്നുകള്‍ തുടങ്ങിയവ ഒഴിച്ച് എല്ലാ മരുന്നുകളും ഒരേ സമയത്തു തന്നെ കഴിക്കാന്‍ ശ്രദ്ധിക്കണം.

Loading...

Leave a Reply

Your email address will not be published.

More News