Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 12:00 pm

Menu

Published on February 7, 2017 at 12:59 pm

നിത്യോപയോഗ രാസവസ്തുക്കളും കാന്‍സറിന് കാരണമായേക്കും

cancer-chemicals-water-bottle-hand-wash-beauty-items

നാം നിത്യേന ഉപയോഗിക്കുന്ന ചില മരുന്നുകളിലും പ്ലാസ്റ്റിക്കിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ കാന്‍സറിന് കാരണമാകുന്നതായി റിപ്പോര്‍ട്ട്.

ഇത്തരം 85 രാസവസ്തുക്കളില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. പഠനത്തിനായി ഉപയോഗിച്ച രാസവസ്തുക്കളില്‍ അന്‍പതെണ്ണത്തില്‍ കാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍ കുറഞ്ഞ അളവില്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തി. ഇന്ത്യയുള്‍പ്പെടെയുള്ള 28 രാജ്യങ്ങളില്‍ 174 ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

പതിമൂന്നെണ്ണത്തില്‍ ഘടകങ്ങള്‍ വളരെ കുറഞ്ഞ അളവില്‍ കണ്ടെത്തി. ബാക്കിവരുന്ന 22 രാസവസ്തുക്കളില്‍ രോഗ കാരണമാകുന്ന ഘടകങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ല.

cancer-chemicals-water-bottle-hand-wash-beauty-items

കാന്‍സറിന് കാരണമാകുന്ന ഘടകങ്ങളുടെ 74 ശതമാനവും ഈ രണ്ട് ഗ്രൂപ്പുകളിലായി അടങ്ങിയിരിക്കുന്നുവെന്നാണ് പഠനം.  ഈ രാസവസതുക്കളുടെ സംയോജിത പ്രവര്‍ത്തനം കാന്‍സറിന്റെ അപകട സാധ്യത ഉയര്‍ത്തുന്നതായി പഠനം വെളിപ്പെടുത്തുന്നു.

നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ചില രാസവസ്തുക്കളും കാന്‍സറിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഹാന്‍ഡ് വാഷ്, വാട്ടര്‍ ബോട്ടില്‍, സാധാരണയായി ഉപയോഗിക്കുന്ന ചില മരുന്നുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ചില കീടനാശിനികള്‍, പ്ലാസ്റ്റിക്ക്, പോളികാര്‍ബണെറ്റും പി.വി.സിയും അടങ്ങിയ പാത്രങ്ങള്‍, കുമിള്‍നാശിനികള്‍, പെയിന്റ്, ചില നിര്‍മ്മാണ വസ്തുക്കള്‍ എന്നിവയും കാന്‍സറിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

നിത്യേന ഉപയോഗിക്കുന്ന രാസവസ്തുക്കളില്‍ കാന്‍സറിന് കാരണമാകുന്നവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പഠനം. കാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍ ശരീരത്തില്‍ ഒരിക്കല്‍ അടിഞ്ഞ് കൂടിയാല്‍ രോഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News