Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 2:13 pm

Menu

Published on March 29, 2018 at 1:27 pm

സി.ബി.എസ്​.ഇ ​ പരീക്ഷ ചോദ്യ പേപ്പർ ചോർച്ച; മുഖ്യ സൂത്രധാരൻ കസ്​റ്റഡിയിൽ

cbse-question-paper-leak

ന്യൂഡൽഹി: സി.ബി.എസ്​.ഇ പ്ലസ്​ ടു, പത്താം ക്ലാസ്​ പരീക്ഷ ചോദ്യ പേപ്പർ ചോർത്തിയ സംഭവത്തിൻറെ മുഖ്യ സൂത്രധാരൻ പിടിയിൽ . ഡൽഹിയിലെ രജീന്ദർ നഗറിലെ കോച്ചിങ്ങ് സ്ഥാപകനായ വിക്കിയാണ്​ ഡൽഹി പൊലീസ് പിടിയിലായത് . ചോർത്തിയ ചോദ്യങ്ങളുടെ ഉത്തരങ്ങളുടെ ഉത്തരങ്ങൾ എഴുതി പ്രതി 10000 മുതൽ 15000 രൂപക്ക്​ വരെ വിറ്റിരുന്നുവെന്ന്​ പൊലീസ്​ അന്വേഷണത്തിൽ കണ്ടെത്തി.

കൂടുതൽ പ്രതികൾ ഉണ്ടെന്നും അവരെ കണ്ടെത്തുന്നതിനായ് പൊലീസ്​ അന്വേഷണം ഉൗർജ്ജിതമാക്കിയിട്ടുണ്ട്​. ഒരു അജ്​ഞാതൻ മാർച്ച്​ 23ന്​ സി.ബി.എസ്​.ഇക്ക്​ ഫാക്​സ്​ വഴി അയച്ച കത്തിൽ ഡൽഹി രജീന്ദർ നഗറിലെ കോച്ചിങ്ങ് സ്​ഥാപകൻ വിക്കിക്ക്​ ചോദ്യപേപ്പർ ചോർച്ചയിൽ പങ്കുണ്ടെന്ന്​ ആരോപിച്ചിരുന്നു . ഇൗ വിവരം സി.ബി.എസ്​.ഇ റീജിയണൽ ഡയറക്​ടറുടെ പരാതിയിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു . കൂടാതെ രജീന്ദർ നഗറിലെ രണ്ട്​ സ്​കൂളുകൾക്കും ഈ സംഭവത്തിൽ പങ്കുണ്ടെന്ന്​ പരാതിയിൽ ആരോപിച്ചിരുന്നു.

പ്ലസ്​ ടു ഇക്കണോമിക്‌സ് പരീക്ഷാ ദിവസം ചോദ്യപേപ്പറിന്റെ ഉത്തരങ്ങളടങ്ങിയ നാലു പേജുകൾ കൈയെഴുത്തു പ്രതി സി.ബി.എസ്​.ഇ ആസ്​ഥാനത്ത്​ ലഭിച്ചിരുന്നെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു . ചോദ്യപേപപ്പർ ചോർന്നതിനെ തുടർന്ന്​ പ്ലസ്​ ടു ഇക്കണോമിക്​സും പത്താം ക്ലാസ്​ കണക്ക്​ പരീക്ഷയും വീണ്ടും നടത്താൻ ബോർഡ്​ തീരുമാനിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News