Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോഹൻലാൽ ചിത്രം ലോഹത്തിന്റെ സെൻസർ കോപ്പി ലീക്കായതായി റിപ്പോർട്ടുകൾ.കഴിഞ്ഞ ദിവസം മുതലാണ് സെൻസർ കോപ്പി എന്ന് രേഖപ്പെടുത്തിയ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലുടെയും പ്രചരിച്ച് തുടങ്ങിയത്.ടീസറിൽ നിന്ന് പകർത്തിയ ചിത്രത്തിൽ സെൻസർ കോപ്പിയെന്നും ചിത്രത്തിന്റെ ടൈംറീലും രേഖപ്പെടുത്തുകയായിരുന്നു. ഇതാണ് വ്യാപകമായി പ്രചരിച്ച് തുടങ്ങിയത്. ഇക്കാര്യം സംബന്ധിച്ച് സംവിധായകനോ, മറ്റ് അണിയറപ്രവർത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.സ്‌പിരിറ്റിന് ശേഷം മോഹന്‍ലാല്‍ രഞ്‌ജിത്ത് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ആന്‍ഡ്രിയ ജെറാമിയയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക.ഓഗസ്‌റ്റ് 20ന് ചിത്രം തീയറ്ററുകളിലെത്തും. ഒരു ടാക്‌സി ഡ്രൈവറുടെ വേഷമാണ് മോഹന്‍ലാലിന്. രഞ്‌ജി പണിക്കര്‍, സിദ്ദിഖ്, വിജയരാഘവന്‍, മുത്തുമണി, അജു വര്‍ഗീസ്, അബു സലീം എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
Leave a Reply