Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:57 pm

Menu

Published on December 7, 2017 at 2:49 pm

ഹൃദയാരോഗ്യത്തിന് പാല്‍ക്കട്ടി

cheese-reduce-heart-disease-stroke-risk

പാല്‍ക്കട്ടി പ്രേമികള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. ഹൃദയാരോഗ്യത്തിന് പാല്‍ക്കട്ടി നല്ലതാണെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്.

പാല്‍ക്കട്ടി ഇഷ്ടമാണെങ്കിലും ദിവസവും അത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താമോ എന്ന സംശയം ഉള്ളവരാണ് മിക്ക ആളുകളും. എന്നാലിനി സംശയം വേണ്ട. ദിവസവും നിങ്ങള്‍ക്കിഷ്ടപ്പെട്ട ചീസ് ഭക്ഷണമാക്കിക്കൊള്ളൂ എന്നാണ് യൂറോപ്യന്‍ ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

പാല്‍ക്കട്ടി ഒരു പ്രൊബയോട്ടിക്‌സ് ആണ്. ഉദരത്തിന്റെ ആരോഗ്യത്തിനു സഹായകമായ നല്ല ബാക്ടീരിയകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ചീസില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും ഇവ ആരോഗ്യത്തിനു ദോഷകരമല്ല. ചീസില്‍ കാത്സ്യം ധാരാളം ഉള്ളതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിന് ഇത് നല്ലതാണ്.

പാല്‍ക്കട്ടിയിലെ കാത്സ്യം കൊഴുപ്പിനെ കുറച്ചു മാത്രം ദഹിപ്പിക്കുന്നു. ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കാതെ തടയാന്‍ പാല്‍ക്കട്ടിയിലടങ്ങിയ ചില ആസിഡുകള്‍ സഹായിക്കുന്നു

പാലുല്‍പ്പന്നമായതിനാല്‍ പാലിലും തൈരിലും അടങ്ങിയ പോഷകങ്ങള്‍ എല്ലാം പാല്‍ക്കട്ടിയിലും ഉണ്ട്. ഏറ്റവും പ്രധാനം കാല്‍സ്യം തന്നെ. ഒരൗണ്‍സ് മൊസറെല്ല ചീസില്‍ 200 മി.ഗ്രാം കാല്‍സ്യം ഉണ്ട്. പ്രോട്ടീനുകളും ചീസില്‍ ഉണ്ട് കൂടാതെ ജീവകം ബി12, സിങ്ക്, സെലെനിയം, ജീവകം എ, ജീവകം ഗ2, ഫോസ്ഫറസ്, സോഡിയം, റൈബോഫ്‌ളേവിന്‍ ഇവയും ധാരാളം അടങ്ങിയിട്ടുണ്ട്.

കൂടാതെ പാല്‍ക്കട്ടി ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കും. ചൈനയിലെ സൂചന സര്‍വകലാശാല ഗവേഷകര്‍ നടത്തിയ ഈ പഠനത്തില്‍ ദിവസം 40 ഗ്രാം ചീസ് കഴിച്ചവരില്‍ രോഗ സാധ്യത വളരെയധികം കുറഞ്ഞതായി കണ്ടു. നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂടിയതായും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറഞ്ഞതായും കണ്ടെത്തി.

ചീസുള്‍പ്പെടെയുള്ള പാലുല്‍പ്പന്നങ്ങളിലടങ്ങിയ കാല്‍സ്യം ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കും എന്ന റീഡിങ് സര്‍വകലാശാല ഫുഡ് ചെയിന്‍ ന്യൂട്രീഷന്‍ ഫ്രൊഫസറായ ഇവാന്‍ ഗിവന്‍സ് പറയുന്നു. ഇത് ഹൃദയസംബന്ധമായ രോഗങ്ങളെയും ടൈപ്പ് 2 പ്രമേഹത്തെയും തടയും.

Loading...

Leave a Reply

Your email address will not be published.

More News