Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്ത് ഏറ്റവും കൂടുതൽ വിറ്റയിക്കപ്പെടുന്ന ടൂത്ത് പേസ്റ്റ് ബ്രാൻഡ് ആണ് കോൾഗേറ്റ്. ടെലിവിഷൻ-പത്രങ്ങൾ വഴി വൻ പ്രചാരണത്തിലൂടെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കോൾഗേറ്റ് ടൂത്ത് പേസ്റ്റിന് വിപണിയിൽ ഇടം പിടിച്ചത്.അതുകൊണ്ടുതന്നെ കുറഞ്ഞ കാലഘട്ടം കൊണ്ട് തന്നെ ജനപ്രീതി നേടാൻ കമ്പനിക്ക് കഴിഞ്ഞു. എന്നാൽ ഈ അടുത്ത് വന്ന പഠന റിപ്പോർട്ടുകൾ അനുസരിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കോൾറ്റിനെ കുറിച്ച് കണ്ടെത്തിയിരിക്കുന്നത് .കോൾഗേറ്റിൻറെ തന്നെ മറ്റൊരു ബ്രാൻഡായ കോൾഗേറ്റ് ടോട്ടൽ പേസ്റ്റിൽ ക്യാൻസറിന് കാരണമായ രാസവസ്തുവിൻറെ സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോർട്ട്.
–
–
അമേരിക്കയിലെ ഫുഡ് ആൻറ് ട്രഗ് അഡ്മിനിസ്ട്രേഷൻറെ (FDA) പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഇവരുടെ 35 പേജുകൾ അടങ്ങിയ റിപ്പോർട്ടിൽ ക്യാൻസറിന് കാരണമായ ‘ട്രിക്ലോസാൻ’ എന്ന രാസവസ്തുവിൻറെ ഉപയോഗം കോൾഗേറ്റ് ടോട്ടെൽ പേസ്റ്റിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മോണരോഗത്തിനു പരിഹാരമെന്ന നിലയിലാണ് കോള്‍ഗേറ്റ് ടോട്ടല്‍ കമ്പനി മാര്‍ക്കറ്റ് ചെയ്യുന്നത്. പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന ട്രൈക്ലോസാന്‍ മോണരോഗങ്ങള്‍ തടയുമെന്നാണ് കോള്‍ഗേറ്റിന്റെ വാദം. എന്നാല്‍, ട്രൈക്ലോസാന്‍ ഇപ്പോള്‍ കമ്പനിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
ട്രൈക്ലോസാന്‍ കാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ച വേഗത്തിലാക്കുമെന്നു അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. മൃഗങ്ങളില്‍ ട്രൈക്ലോസാന്‍ ഉപയോഗിച്ചു നടത്തിയ പരീക്ഷണത്തിന്റെ ഫലം ഞെട്ടിക്കുന്നതായിരുന്നു എന്ന് ഗവേഷകര്‍ വ്യക്തമാക്കി. വളര്‍ച്ച വൈകല്യമുള്‍പ്പടെയുള്ള ഗുരുതരപ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. 1997ലാണ് ടൂത്ത് പേസ്റ്റുകളിൽ ട്രിക്ലോസാൻ ഉപയോഗിക്കുവാൻ അമേരിക്കയിലെ ഫുഡ് ആൻറ് ട്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയിരിക്കുന്നത്. ട്രിക്ലോസാൻറെ അളവിൽ വരുന്ന വ്യതിയാനമാണ് ക്യാൻസർ സാധ്യത കൂട്ടുന്നതെന്നാണ് ഇപ്പോൾ കണ്ടെത്തിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. കോൾഗേറ്റ് ടോട്ടെൽ സ്ഥിരമായി ഉപയോഗിക്കുന്ന ഗർഭിണികൾക്ക് മാസം തികയാതെയുള്ള പ്രസവത്തിന് സാധ്യത കൂടുതലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
–
–
17 വർഷങ്ങൾക്ക് മുൻപ് ട്രിക്ലോസാൻ ഉപയോഗിക്കാൻ കോൾഗേറ്റ് അധികൃതർക്ക് അനുമതികിട്ടിയിട്ടെങ്കിലും ഇതിൻറെ വശങ്ങളെ പരിശോധിക്കപ്പെട്ടിട്ടില്ലായിരിക്കാമെന്നാണ് ബ്ലുംബെർഗിലെ ശാസ്ത്രജ്ഞൻമാർ പറയുന്നത്. 2003 ൽ നടത്തിയ പഠന റിപ്പോർട്ട് പ്രകാരം കോൾഗേറ്റ് ഉപയോഗിച്ചിരുന്ന അമേരിക്കക്കാരുടെ മൂത്രത്തിൽ ട്രിക്ലോസാനിൻറെ അളവ് കൂടുയതായി കണ്ടെത്തിയിരുന്നു.ഈ രാസവസ്തുവിൻറെ ഉപയോഗം അസ്ഥികളുടെ പ്രവർത്തനത്തെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
–
–
ട്രിക്ലോസാനിൻറെ ഉപയോഗം പുരുഷവന്ധ്യതയ്ക്ക് വഴിതെളിക്കുന്നുവെന്ന് 2010 പുറത്തുവന്ന പഠനങ്ങൾ വ്യക്തമാക്കിയിരുന്നു.2013 ൽ പുറത്തുവന്ന റിപ്പോർട്ടുകളിൽ ഇതിനെ സംബന്ധിച്ച് കൂടുതൽ വ്യകതമാകുകയും ചെയ്തിരുന്നു. കൂടാതെ മൃഗങ്ങളുടെ വളർച്ചയെ മുരടിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയിട്ടുണ്ട്.എന്നാൽ ഈ പഠന റിപ്പോർട്ടുകളെല്ലാം നിഷേധിച്ചിരിക്കുക കോൾഗേറ്റിന്റെ ഉൽപതകർ.17 ,0000 ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് 80 ടെസ്റ്റുകൾ നടത്തിയിട്ടും ട്രിക്ലോസാൻ മനുഷ്യരിൽ പ്രശ്നങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ലെന്നാണ് അവരുടെ വാതം. ഈ റിപ്പോർട്ടുകൾ അംഗീകരിച്ചുകൊണ്ട് അമേരിക്കയും ബ്രിട്ടണും കോൾഗേറ്റിൻറെ ഈ ഉൽപ്പന്നം നിരോധിക്കുവാൻ ഒരുങ്ങുകയാണ് എന്നാണറിയുന്നത്.അതേസമയം കോൾഗേറ്റിൻറെ ലോകത്തിലെ നമ്പർ വണ്‍ വിപണിയായ ഇന്ത്യ ഇതെല്ലാം അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന മട്ടിൽ ഉറക്കം നടിച്ചിരിക്കുകയാണ് എന്നതാണ് സത്യം.
Leave a Reply