Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 12:04 pm

Menu

Published on April 27, 2013 at 5:47 am

ചെന്നൈ സൂപ്പര്‍ കിങ്സിന് അഞ്ച് വിക്കറ്റ് ജയം

chennai-super-kings-5-wicket-win

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്സിന് ഹൈദരാബാദ് സണ്‍ റൈസേഴ്സിനെതിരെ അഞ്ച് വിക്കറ്റിന്‍െറ ഗംഭീര ജയം. ധോണി ക്രീസില്‍ നില്‍ക്കെ അവസാന ഓവറില്‍ ആവശ്യമായ 15 റണ്‍സ് ആദ്യത്തെ നാല് പന്തില്‍ നിന്ന് തന്നെ ആതിഥേയര്‍ നേടി.

ടോസ് നേടിയ സണ്‍ റൈസേഴ്സ് ക്യാപ്റ്റന്‍ കാമെറോണ്‍ വൈറ്റ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദ് 20 ഓവറില്‍ ആറ് വിക്കറ്റിന് 159 റണ്‍സാണ് നേടിയത്. 45 പന്തില്‍ പത്ത് ബൗണ്ടറിയടക്കം 63 റണ്‍സുമായി പുറത്താവാതെനിന്ന ഓപണര്‍ ശിഖര്‍ ധവാനാണ് പരാജിതരുടെ ടോപ് സ്കോറര്‍. 16 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 36 റണ്‍സടിച്ച ആശിഷ് റെഡ്ഡിയും ഹൈദരാബാദ് നിരയില്‍ പുറത്തായില്ല.

മറുപടി ബാറ്റിങിനിറങ്ങിയ ചെന്നൈ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ചൈന്നൈ ലക്ഷ്യം കണ്ടു. ഏഴ് ബൗണ്ടറിയും നാല് സിക്സുമടക്കം 37 പന്തില്‍ 67 റണ്‍സുമായി ധോണി പുറത്താവാതെ നിന്നു. ഓപണര്‍ മൈക് ഹസി 26 പന്തില്‍ 45 റണ്‍സെടുത്തു. മുരളി വിജയ് (18), സുരേഷ് റെയ്ന (16), ഡ്വെ്ന്‍ ബ്രാവോ (ഏഴ്), രവീന്ദ്ര ജദേജ (ഒന്ന്) എന്നിങ്ങനെയായിരുന്നു മറ്റു ചെന്നൈ ബാറ്റ്സ്മാന്മാരുടെ പ്രകടനം. ഹൈദരാബാദിനായി അമിത് മിശ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News