Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:05 am

Menu

Published on December 27, 2014 at 11:01 am

ച്യൂയിംഗം ചവയ്ക്കുന്നത് തലവേദനയ്ക്ക് വഴിയൊരുക്കുമെന്ന് പഠനം

chewing-gum-can-cause-headaches

ച്യുയിംഗം ചവയ്ക്കുന്നത് ഇന്നത്തെ കാലത്ത് ഒരു ട്രെന്‍ഡായി  മാറിയിരിക്കുകായാണ്.പലർക്കും ഇത് മാറ്റി നിർത്താനാകാത്ത ശീലമായി കഴിഞ്ഞിരിക്കുന്നു. എന്നാൽ ച്യൂയിംഗം ചവയ്ക്കുന്നത് തലവേദനയ്ക്ക് കാരണമാകുമെന്ന് പഠനം . പ്രത്യേകിച്ച് കൗമാരക്കരുടെ കാരിൽ .പീഡിയാട്രിക് ന്യൂറോളജി പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് . മെഡിക്കല്‍ സെന്ററിന്റെ ന്യൂറോളജി യൂണിറ്റും ചൈല്‍ഡ്‌ ഡവലപ്‌മെന്റ്‌ സെന്ററും ചേര്‍ന്നാണ്‌ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്‌.   19 നും ഇടയില്‍ പ്രായക്കാരായ 30 പേരിലാണ്‌ പരിശോധന നടത്തിയത്‌. ഇവരോട്‌ ഒരു മാസം ച്യൂയിംഗം ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.ഒരു മാസം കഴിഞ്ഞ്‌ ഇവരില്‍ 19 പേരുടെ തലവേദന നിശ്ശേഷം മാറി. ഏഴ്‌ പേര്‍ കുറഞ്ഞിട്ടുണ്ടെന്ന്‌ പറഞ്ഞു. ഇവരില്‍ 20 പേര്‍ രണ്ടാഴ്‌ചത്തേക്ക്‌ ച്യൂയിംഗം വീണ്ടും ഉപയോഗിക്കാമെന്ന്‌ സമ്മതിച്ചു. അവര്‍ക്ക്‌ ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണം കണ്ടും തുടങ്ങി. ഇവരില്‍ പലരും ദിവസേനെ ഒരു മണിക്കൂര്‍ ച്യൂയിംഗം ചവയ്‌ക്കുന്നവരായിരുന്നു. ആറ്‌ മണിക്കൂര്‍ വരെ ചവയ്‌ക്കുന്നവരും ഉണ്ടായിരുന്നു.30 രോഗികളോട്‌ ച്യൂയിംഗം ശീലം നിര്‍ത്താന്‍ ആവശ്യപ്പെട്ടതില്‍ 26 പേര്‍ക്ക്‌ നിര്‍ദ്ദേശം ഗുണം ചെയ്‌തതായിട്ടാണ്‌ ഇവര്‍ പറയുന്നത്‌. പൂര്‍ണ്ണമായും രോഗം ഭേദമായ 20 പേര്‍ വീണ്ടും ശീലം തുടര്‍ന്നതോടെ വീണ്ടും രോഗലക്ഷണം കാണിച്ചു തുടങ്ങി. പ്രായപൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന കുട്ടികളില്‍ പ്രത്യേകിച്ചും പെണ്‍കുട്ടികളില്‍ തലവേദന സ്വാഭാവികമാണ്‌. ഇവരോട്‌ ച്യൂയിംഗം ഉപേക്ഷിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ട ഒട്ടേറെ പ്രശ്‌നം പരിഹരിക്കപ്പെട്ടു.
ച്യൂയിങ്ഗം ചവയ്ക്കുന്നത് താടിയെല്ലും, തലയോട്ടിയും ചേരുന്ന സംഗമസ്ഥാനത്ത് ചെലുത്തുന്ന സമ്മര്‍ദമാണ് പലപ്പോഴും തലവേദനയ്ക്ക് കാരണമാകുന്നത്. കൂടാതെ ച്യൂയിങ്ഗമ്മുകളിലെ ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്‌നര്‍ അസ്പാര്‍ട്ടേമും ഇക്കാര്യത്തില്‍ ദോഷകരമായി ബാധിക്കുന്നെന്നു പഠനം പറയുന്നു.കൗമാരക്കാരില്‍ ഏറിവരുന്ന ഇത്തരം ശീലങ്ങള്‍ പല്ലുകളെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് നേരത്തെ പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

Migraines

Loading...

Leave a Reply

Your email address will not be published.

More News