Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 8:19 am

Menu

Published on July 22, 2015 at 12:37 pm

ചിക്കൻ ഫ്രാങ്കി റോൾസ്…!!

chicken-frankie-rolls-recipe

ചിക്കൻ ഫ്രാങ്കി റോൾസ് എന്നത് ഉത്തരേന്ത്യൻ ഭാഗങ്ങളിലെ വഴിയോര ഭക്ഷ്യവിഭവങ്ങളിൽ ഒരു പ്രധാനിയാണ്‌. നമ്മുടെ ഷവർമയുടേതെന്ന പോലെ ആണ് കാണാൻ എങ്കിലും പാചക രീതിയിലും മറ്റും വ്യത്യസ്ഥത പുലര്ത്തുന്ന ഒരു വിഭവമാണ് ഫ്രാങ്കി. അധികം ചിലവോ ബുദ്ധിമുട്ടോ ഇല്ലാതെ തന്നെ എങ്ങനെ ഇതു തയ്യാറാക്കിയെടുക്കാം എന്ന് നമുക്ക് നോക്കാം

ചേരുവകൾ:

Step 1
ചിക്കൻ – 1 വലിയ കഷണം എടുത്ത് എല്ലില്ലാതെ വണ്ണം കുറച്ച് നീളത്തിൽ മുറിച്ച് വെക്കുക
ചെറുനാരങ്ങ നീര് – 1/2 tsp
മല്ലിപ്പൊടി – 1/8 tsp
ജീരകപ്പൊടി – 1/8 tsp
മഞ്ഞൾപ്പൊടി – ഒരു നുള്ള്
മുളക് പൊടി – 1/8 tsp
ഉപ്പ് ആവശ്യത്തിന്
എത്രയും ചേർത്ത ചിക്കൻ കഷ്ണങ്ങൾ നന്നായി യോജിപ്പിച്ച ശേഷം ഫ്രിഡ്ജിൽ 2 മണിക്കൂർ വെക്കുക

Step 2
സവാള – 2 വലുത് (ഒന്ന് ചെറുതായി അരിഞ്ഞ് വെക്കുക, ഒന്ന് ചതുര കഷ്ണങ്ങൾ ആക്കിയും വെക്കുക)
വെളുത്തുള്ളി – 6 വലിയ അല്ലികൾ ചെറുതായി മുറിച്ചത്
ഇഞ്ചി – 1/2 inch കഷ്ണം
മല്ലിപ്പൊടി – 1/4 tsp
ജീരകപ്പൊടി – 1/4 tsp
മുളക് പൊടി – 1/4 tsp
മഞ്ഞൾപ്പൊടി – a pinch
കുരുമുളകുപൊടി – 1/4 tsp
പുതിനയില –2-3 ചെറുതായി മുറിച്ചത്
മല്ലിയില – 8-10 എണ്ണം ചെറുതായി മുറിച്ചത്
ഓയിൽ – 1 tbsp
ചാട്ട് മസാല – രുചിക്ക് അനുസരിച്ച്
ചെറുനാരങ്ങ ചതുര കഷ്ണങ്ങൾ ആക്കിയത്
ഉപ്പ് ആവശ്യത്തിന്

Step 3
പറാട്ട:
ഗോതമ്പ് പൊടി – 2 കപ്പ്‌
ഉപ്പ് – ആവശ്യത്തിന്
ഓയിൽ – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
മുട്ട – 2 നന്നായി അടിച്ചു വെച്ചത്

Method:
മസാല:
ആദ്യം ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് 1 tbsp ഓയിൽ ഒഴിച്ച് ഒന്ന് ചൂടാക്കുക. അതിനു ശേഷം വെളുത്തുള്ളി അരിഞ്ഞത് ഇട്ട് ഒരു 30 സെക്കന്റ്‌ വഴറ്റുക. എന്നിട്ട് അതിലേക്ക് ചെറുതായി അറിഞ്ഞു വെച്ച ഒരു സവാള ഇടുക. ഒരു നുള്ള് ഉപ്പ് ചേർത്താൽ ഉള്ളി പെട്ടെന്ന് വെന്ത് കിട്ടും. ഒരു വിധം പാകമായാൽ ഇഞ്ചി ചെറുതായി മുറിച്ചത് ചേർക്കുക. നന്നായി ഇളക്കുക. ശേഷം മഞ്ഞള പൊടിയും കൂടെ മുളകുപൊടി ജീരകപ്പൊടി,മല്ലിപ്പൊടി എന്നിവ എല്ലാം ചേർത്ത് നന്നായി വഴറ്റുക. മസാലകൂട്ട് കരിഞ്ഞു പോകാത്ത വിധം ചൂട് ക്രമീകരിക്കുക. അതിലേക്ക് മസാല തേച്ചു പിടിപ്പിച്ച ചിക്കൻ കഷ്ണങ്ങൾ കൂടെ ചേർത്ത് 2 മിനിറ്റ് വേവിക്കുക. ആവശ്യത്തിനു ഉപ്പും 3 ടേബിൾ സ്പൂണ്‍ വെള്ളം ചേർത്ത് ഇളക്കിയ ശേഷം പാത്രം അടച്ചു വെച്ച് 5 മിനിറ്റ് ചെറു തീയിൽ വേവാൻ അനുവദിക്കുക.
5 മിനിറ്റ് കഴിഞ്ഞ് പാത്രം തുറന്നു് തീ അല്പ്പം കൂട്ടി ഒന്ന് നന്നായി ഫ്രൈ ചെയ്യുക. വെള്ളത്തിന്റെ അംശം മുഴുവൻ ഇല്ലാതെ ആകണം. 5 മിനിറ്റ് അങ്ങനെ ഇളക്കിയ ശേഷം അല്പ്പം കുരുമുളകുപൊടി വിതറി ഒന്ന് യോചിപ്പിച്ച ശേഷം തീ അണയ്ക്കുക.

പറാട്ട ഉണ്ടാക്കാൻ :
എടുത്തു വെച്ചിരിക്കുന്ന ഗോതമ്പ് പൊടിയും ആവശ്യത്തിനു ഉപ്പും ഓയിലും വെള്ളവും ചേർത്ത് ചപ്പാത്തിക്ക് എന്ന പോലെ നന്നായി കുഴയ്ക്കുക. നല്ല മായം ഉള്ള മാവ് ആയി കഴിഞ്ഞാൽ അത് മൂടി വെച്ച് 30 മിനിറ്റ് കാത്തിരിക്കുക.
അതിനു ശേഷം അല്പം മാവ് എടുത്ത് ചപ്പാത്തിക്ക് പരത്തുന്ന പോലെ പരത്തുക. അതിന് മേലെ അൽപ്പം ഓയിൽ / നെയ്യ് തടവി മാവ് നേരെ പകുതി ആകി മടക്കുക. വീണ്ടും ഒന്ന് കൂടെ ഓയിൽ / നെയ്യ് തടവി വീണ്ടും പകുതി ആകി മടക്കുക. ഇപ്പോൾ ത്രികോണ ആകൃതിയിൽ ആകും മാവ്.
ഇനി ഈ മാവ് അല്പം പൊടി വിതറി ഒന്നുടെ പരത്തുക. 6-7 ഇഞ്ച്‌ വലുപ്പം ആയാൽ ചൂടായ തവയിൽ ഇട്ട് ചുടുക. ഒരുഭാഗം അല്പം ചൂടായ ശേഷം തിരിച്ചിട്ട് വേവിക്കുക. 90% പാകമായി കഴിഞ്ഞാൽ പറാട്ട തവയിൽ നിന്നും മാറ്റുക. എന്നിട്ട് അല്പം ഓയിൽ തൂകി തവയിലേക്ക് അല്പ്പം ഉപ്പ് ചേർത്ത് അടിച്ചു വെച്ചിരിക്കുന്ന മുട്ട അല്പം ഒഴിച്ച് ചുറ്റിച്ച് പാറാട്ടയുടെ വലിപ്പം ആക്കുക. അത് ഒന്ന് പാകമായി വരുമ്പോൾ അതിനു മേലേ 90% പാകമാക്കിയ പറാട്ട വെച്ച് നന്നായി അമർത്തുക. ഇവ തമ്മിൽ നല്ലപോലെ ഒട്ടിയിരിക്കണം. ശേഷം തിരിച്ചിട്ട് പറാട്ട മുഴുവനായി വേവാൻ അനുവദിക്കുക. തീയിൽ നിന്നും മാറ്റുക

ഫ്രാങ്കി തയ്യാറാക്കാൻ:
തയ്യാറാക്കിയ പറാട്ട ഒരു പ്ലേറ്റിൽ വെക്കുക (മുട്ട ഉള്ള ഭാഗം മുകളിൽ ആകി വെക്കണം). അതിനു നടുവിലായി തയ്യാറാക്കി വെച്ച മസാല കൂട്ട് വെക്കുക. ഒപ്പം ചതുര കഷ്ണങ്ങൾ ആകി വെച്ച സവാളയും, മറ്റു പച്ചക്കറികളും (ആവശ്യമെങ്കിൽ) ഫ്രഷ്‌ ക്രീം, ചീസ് എന്നിവയൊക്കെ നിങ്ങളുടെ ഇഷ്ടാനുസരണം കൂടെ വെക്കാം.എന്നിട്ട് പറാട്ട റോൾ ചെയ്യുക.. ഫോയിൽ പേപ്പർ കഷ്ണം എടുത്ത് അതിൽ റോൾ ചെയ്തു വെച്ച ഫ്രാങ്കി വെച്ച് ഒന്നുടെ ഫോയിൽ പേപ്പറിൽ റോൾ ചെയ്യുക. ടൊമറ്റൊ സോസിനോപ്പമോ ഗ്രീൻ ചട്ണിക്ക് ഒപ്പമോ കഴിക്കാം..

Loading...

Leave a Reply

Your email address will not be published.

More News