Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:31 pm

Menu

Published on September 22, 2015 at 2:39 pm

Yummy…Yummy…. ‘ചില്ലി ഗാർലിക്ക് ക്രാബ് ഫ്രൈ’…..!!

chilli-garlic-crab-fry

Ingredients:
വൃത്തിയാക്കിയ ഞണ്ട് – 2
വെളുത്തുള്ളി – 20 അല്ലി
ഓയിൽ – 2tbsp + ഞണ്ട് പൊരിക്കാൻ ആവശ്യത്തിനും
ടൊമാറ്റോ സോസ് – 2 tbsps
റെഡ് ചില്ലി പേസ്റ്റ്/സോസ് – 2 tbsps
ഞണ്ട് സ്റ്റോക്ക്‌/ വെള്ളം – 1.5 cup
ഉപ്പ് ആവശ്യത്തിന്
വിനാഗിരി – 1 tbsp
കോണ്‍ഫ്ലോർ – 2 tbsps അല്പം വെള്ളത്തിൽ അലിയിച്ചത്
MSG (Monosodium Glutamate)- 1/4 tsp
പഞ്ചസാര – 1tsp
സ്പ്രിംഗ് ഒണിയൻ – 2 തണ്ട്
മുട്ട പതപ്പിച്ചത് – 1
ഉണക്കമുളക് – ചെറുതാക്കി അറിഞ്ഞത്

തയ്യാറാക്കുന്ന വിധം:
Crab Fry:
ആവശ്യത്തിന് ഓയിൽ ചുവടു കട്ടിയുള്ള പാത്രത്തിൽ ഒഴിച്ച് ഞണ്ട് പൊരിച്ചെടുക്കുക.

Sauce Preparation:
മറ്റൊരു പത്രത്തിൽ അല്പ്പം ഓയിൽ ഇട്ട് അത് ചൂടാകുമ്പോൾ അതിലേക്ക് ചെറുതാക്കി മുറിച്ച വെളുത്തുള്ളി ഇട്ട് വഴറ്റുക.
അതിലേക്ക് ടൊമാറ്റോ സോസ്, റെഡ് ചില്ലി പേസ്റ്റ്, ഞണ്ട് സ്റ്റോക്ക്‌/വെള്ളം ചേർത്തു നന്നാക്കി യോജിപ്പിക്കുക. അത് ഒന്ന് തിളച്ചു വരുമ്പോൾ ആവശ്യത്തിന് ഉപ്പ്, MSG, പഞ്ചസാര, വെള്ളം ചേർത്തു യോജിപ്പിച്ചു വെച്ചിരിക്കുന്ന കോണ്‍ഫ്ലോർ എന്നിവ ചേർത്ത് നന്നാക്കി ഇളക്കുക. വിനാഗിരി കൂടി ചേർക്കുക. ശേഷം സ്പ്രിംഗ് ഒണിയൻ, ചെറുതാക്കി മുറിച്ചു വെച്ചിരിക്കുന്ന ഉണക്ക മുളക് എന്നിവ ചേർത്ത് നന്നാക്കി ഇളക്കുക. ശേഷം പതപ്പിച് വെച്ചിരിക്കുന്ന മുട്ട ഒരു തടി തവിയുടെ സഹായത്തോടെ നേർമയായി വീഴത്തക്ക വിധം ഒഴിക്കുക.മുട്ട മേലെ പൊങ്ങി വരുന്ന വരെ വേവിക്കുക.
പൊരിച്ച് വെച്ചിരിക്കുന്ന ഞണ്ട് ഒരു സെർവിംഗ് പ്ലേറ്റിൽ വെച്ച ശേഷം അതിന് മുകളിലായി ഉണ്ടാക്കി വെച്ചിരിക്കുന്ന സോസ് ഒഴിക്കുക. ചെറുതാക്കി മുറിച്ച മല്ലിയില കൊണ്ട് അലങ്കരിക്കാം..

Feature-Image

Loading...

Leave a Reply

Your email address will not be published.

More News