Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:30 pm

Menu

Published on January 5, 2016 at 2:24 pm

മാധ്യമപ്രവര്‍ത്തകയോട് അശ്ലീല പെരുമാറ്റം;ക്രിസ് ഗെയ്ല്‍ വിവാദത്തില്‍ (വീഡിയോ)

chris-gayle-asks-out-tv-journo-on-air-during-big-bash-game-heavily-criticised

സിഡ്‌നി: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ വെസ്റ്റിന്റീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലിന്റെ നടപടി വിവാദമാകുന്നു.തന്റെ ഒപ്പം മദ്യപിക്കാന്‍ അശ്ലീല ചുവയോടെ മാധ്യമ പ്രവര്‍ത്തകയെ ക്ഷണിക്കുകയാണ് ഗെയ്ല്‍ ചെയ്തത്. ഓസ്‌ട്രേലിയയിലെ ആഭ്യന്തര ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റായ ബിഗ് ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹറികേയ്ന്‍സിനെതിരെയുള്ള മല്‍സരത്തിനിടെയാണ് മെല്‍ബണ്‍ റെനെഗഡ്‌സ് താരമായ ഗെയ്‌ലിന്റെ വിവാദ പരാമര്‍ശം.15 പന്തില്‍ 41 റണ്‍സെടുത്ത് പുറത്തായി ക്രീസുവിട്ട ഗെയ്‌ലിനെ വനിതാ ചാനല്‍ റിപ്പോര്‍ട്ടറായ മെല്‍ മക്‌ലാഫ്‌ലിന്‍ ഇന്റര്‍വ്യൂവിനായി സമീപിക്കുകയായിരുന്നു. ബാറ്റിങ് വെടിക്കെട്ടിനെ പറ്റി ആരാഞ്ഞ മെല്ലിനോട്, ‘നിങ്ങളുമായി ഒരു ഇന്റര്‍വ്യൂ വേണമായിരുന്നു, അതിനാലാണ് ഇവിടെ വന്നത്. നിങ്ങളുടെ കണ്ണുകള്‍ ആദ്യമായി നേരിട്ട് കാണാന്‍ സാധിച്ചു, വളരെ നല്ലത്’ എന്നിങ്ങനെ പറഞ്ഞ് തുടങ്ങിയ ഗെയ്ല്‍ തുടര്‍ന്ന് ഒരു പടി കൂടെ കടന്ന് ‘ഈ മല്‍സരം ഞങ്ങള്‍ ജയിക്കുമെന്നാണ് പ്രതീക്ഷ, അതിനു ശേഷം ഒരുമിച്ച് മദ്യപിക്കാം. നാണിക്കേണ്ട ബേബി’ എന്നും പറഞ്ഞു.

ഒരു നിമിഷം നിശബ്ദയായ മെല്‍, തുടര്‍ന്ന് ഗെയ്‌ലിനോട് അദ്ദേഹത്തെ അലട്ടിയ പരുക്കിനെക്കുറിച്ച് ചോദിച്ചു. പരുക്കില്‍ നിന്നു പൂര്‍ണ മോചിതനാകാന്‍ ശ്രമിക്കുകയാണെന്നു മറുപടി പറഞ്ഞ ഗെയ്ല്‍ തുടര്‍ന്ന് ‘എന്നിട്ട് നിങ്ങളുടെ കണ്ണുകളില്‍ നോക്കി ഇരിക്കണം’ എന്നും പറഞ്ഞു. ഇതോടെ നന്ദി പറഞ്ഞ് മെല്‍ അതിവേഗം അവിടെ നിന്നു മടങ്ങി. ഗെയ്‌ലാകട്ടെ ചിരിച്ചുകൊണ്ട് സഹതാരങ്ങളുടെ അടുത്തേക്ക് നീങ്ങി.സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയായിട്ടുണ്ട്. ഗെയ്‌ലിന്റെ പെരുമാറ്റം ഒരുനിലക്കും അംഗീകരിക്കാന്‍ ആകില്ലെന്നും അദ്ദേഹത്തിനെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് പ്രേമികളുടെ ആവശ്യം.


 

Loading...

Leave a Reply

Your email address will not be published.

More News