Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 5:59 pm

Menu

Published on March 11, 2016 at 5:06 pm

നിങ്ങൾക്ക് കരൾരോഗം ഉണ്ടെന്ന് എങ്ങനെ തിരിച്ചറിയാം…??

cirrhosis-of-the-liver-causes-symptoms

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ. ശരീരത്തില്‍ നടക്കുന്ന അഞ്ഞൂറിലേറെ പ്രവര്‍ത്തനങ്ങളില്‍ കരള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു അവയവമാണ്‌ കരള്‍.മഞ്ഞപ്പിത്തം, അമിത കൊളസ്‌ട്രോള്‍, കരള്‍വീക്കം, പ്രവര്‍ത്തനകരാറ്‌ എന്നിവയാണ്‌ കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍.. കരളിനെ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ബാധിച്ചാല്‍ പ്രകടമാകുന്ന ലക്ഷണങ്ങളുണ്ട്‌.ഈ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ രോഗം സ്ഥിരീകരിക്കുന്നത്‌.

ഛര്‍ദ്ദി

അടിക്കടിയുണ്ടാകുന്ന ഓക്കാനവും ഛര്‍ദ്ദിയും കരള്‍രോഗ ലക്ഷണമാകാം. കരളിന്റെ പ്രവര്‍ത്തന കരാറ്‌ മൂലമോ കരളിനുണ്ടാകുന്ന കേടുപാട്‌ മൂലമോ പിത്തരസത്തിന്റെ ഉത്‌പാദനം വര്‍ദ്ധിക്കുന്നത്‌ മൂലമാണ്‌ ഛര്‍ദ്ദിക്കണമെന്നല്‍ തോന്നല്‍ ഉണ്ടാകുന്നത്‌. അപൂര്‍വ്വം ചില അവസരങ്ങളില്‍ രക്തം ഛര്‍ദ്ദിക്കുകയും ചെയ്യാം. കരളിനെ ബാധിക്കുന്ന അസുഖങ്ങള്‍ വളരെ ഗൗരവത്തോടെ കാണേണ്ടതാണ്‌.

മയക്കം

കരള്‍ രോഗങ്ങളുടെ ലക്ഷണങ്ങളില്‍ ഒന്നാണ്‌ എല്ലായ്‌പ്പോഴുമുള്ള മയക്കം. രോഗബാധിതര്‍ക്ക്‌ എല്ലായ്‌പ്പോഴും തലചുറ്റല്‍ അനുഭവപ്പെടും. ഇതിനൊപ്പം മുകളില്‍ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങള്‍ കൂടി പ്രകടമാവുകയാണെങ്കില്‍ ഗുരുതരമായ കരള്‍രോഗം ഏതാണ്ട്‌ ഉറപ്പിക്കാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തിര വൈദ്യസഹായം തേടണം.

മാനസികാസ്വാസ്ഥ്യം

കരള്‍രോഗം അതീവ ഗുരുതരമാകുമ്പോഴാണ്‌ ഈ ലക്ഷണം പ്രത്യക്ഷപ്പെടുക. ഗുരുതരമാകുമ്പോള്‍ രോഗം തലച്ചോറിനെ ബാധിക്കും. തലച്ചോര്‍ പെട്ടെന്ന്‌ പ്രതികരിക്കാതാകുമ്പോള്‍ രോഗി ആശയക്കുഴപ്പത്തിലാകും. ഇത്‌ മാനസികാസ്വാസ്ഥ്യമായി പ്രകടമാകും. കരള്‍രോഗത്തിന്റെ ഏറ്റവും ഗുരുതരമായ ലക്ഷണമാണിത്‌. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച്‌ തുടങ്ങിയാല്‍ ഉടന്‍ രോഗിയെ ആശുപത്രിയിലെത്തിക്കുക.

മഞ്ഞ കണ്ണുകള്‍, ത്വക്ക്‌, നഖങ്ങള്‍ എന്നിവ മഞ്ഞ നിറമാകുന്നത്‌

ഇത് കരള്‍രോഗ ലക്ഷണമാണ്‌. മൂത്രത്തിന്റെ നിറവും മഞ്ഞയായിരിക്കും. പിത്തരസത്തിന്റെ അമിതമായ ഉത്‌പാദനം മൂലമാണ്‌ ഈ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്‌. വീക്കം, കരള്‍ കോശങ്ങളിലെ തകരാറുകള്‍, പിത്തനാളികളിലെ പ്രശ്‌നങ്ങള്‍ എന്നിവയാണ്‌ പിത്തരസത്തിന്റെ അമിത ഉത്‌പാദനത്തിനുള്ള പ്രധാന കാരണങ്ങള്‍.

കോമ

കരള്‍രോഗത്തിന്റെ ഏറ്റവും അവസാനത്തെയും ഏറ്റവും ഗുരുതരവുമായ ലക്ഷണമാണ്‌ കോമ അഥവാ മസ്‌തിഷ്‌കാഘാതം മൂലമുണ്ടാകുന്ന ഒരിക്കലും ഉണരാത്ത അവസ്ഥ. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ രോഗി അധികം വൈകാതെ കോമയിലാകും.

അടിവയറിലെ നീര്‌

കരള്‍രോഗ ബാധയുടെ ഏറ്റവും പ്രധാന ലക്ഷണമാണ്‌ അടിവയറിലെ നീര്‌. കരളിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ അല്ലാത്തത്‌ കൊണ്ടാണ്‌ നീരുണ്ടാകുന്നത്‌. അടിവയര്‍ കല്ലുപോലെ ആകുകയും വീര്‍ക്കുകയും ചെയ്യും. ഏതെങ്കിലും വിധത്തിലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ കരളിനെ ബാധിച്ചാല്‍ മാത്രമേ ഈ ലക്ഷണം പ്രടമാകൂ. ഈ സമയത്ത്‌ രോഗി അപകടാവസ്ഥയില്‍ ആയി കഴിഞ്ഞിരിക്കും അതിനാല്‍ അടിവയറിലെ നീര്‌ അവഗണിക്കരുത്‌

Loading...

Leave a Reply

Your email address will not be published.

More News