Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 1:05 pm

Menu

Published on August 23, 2019 at 9:00 am

ഉറക്കമില്ലായ്മ നിങ്ങളെ അലട്ടുന്നുണ്ടോ??

coconut-oil-and-honey-for-better-sleep

ഉറക്കമില്ലായ്മ പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. എന്നാൽ അതിനെ പരിഹരിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളതാണ് പലരേയും കൺഫ്യൂഷനിലാക്കുന്നത്. ഇത്തരം പ്രതിസന്ധികളിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്നതിന് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. ഉറക്കമില്ലായ്മ പലപ്പോഴും നമ്മൾ തന്നെ ഉണ്ടാക്കുന്നതാണ്. കാരണം കുടുംബ ബന്ധങ്ങളിലെ വെല്ലുവിളികളും ഭക്ഷണശീലങ്ങളും എല്ലാം പലപ്പോഴും നിങ്ങളുടെ ഉറക്കത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

ആദ്യം ചില കാര്യങ്ങൾ ഉറക്കമില്ലായ്മയെ പരിഹരിക്കുന്നതിന് നമ്മൾ തന്നെ ചെയ്യേണ്ടതുണ്ട്. അതിൽ സ്ഥിരമായി ഒരു നിശ്ചിത സമയം തിരഞ്ഞെടുക്കേണ്ടതുണ്ട്. ആ സമയത്ത് തന്നെ സ്ഥിരമായി ഉറങ്ങാൻ കിടക്കുക. ഇത് സ്ഥിരമാക്കിയാൽ അത് എല്ലാ വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം നൽകി നല്ല ഉറക്കത്തിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഉറക്കമില്ലായ്മക്ക് പരിഹാരം കാണുന്നതിന് ഇത് നമുക്ക് വെളിച്ചെണ്ണയും തേനും ഉപയോഗിക്കാവുന്നതാണ്.

ഒരു ടീസ്പൂൺ ശുദ്ധമായ വെളിച്ചെണ്ണ, അര ടീസ്പൂൺ തേൻ, അൽപം ഉപ്പ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. ഇത്എല്ലാം നല്ലതു പോലെ മിക്സ് ചെയ്ത് ഉറങ്ങാൻ പോവുന്നതിന് മുൻപ് കഴിക്കാവുന്നതാണ്. ഒരു സ്പൂൺ ആക്കി കഴിക്കാവുന്നതാണ്. ഇത് കിടക്കും മുൻപ് കഴിച്ചാൽ ഉറക്കമില്ലായ്മ എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇത് കഴിക്കാവുന്നതാണ്.

തേൻ

ഒരു സ്പൂൺ തേൻ ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തിൽ കലർത്തി ഉറങ്ങുന്നതിന് മുന്‍പ് കഴിക്കാവുന്നതാണ്. ഇത് പെട്ടെന്നാണ് ഉറക്കിമില്ലായ്മ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതാണ്. ദിവസവും കഴിക്കാൻ ശ്രദ്ധിക്കണം. എന്നാൽ ഇൻസോംമ്നിയ എന്ന അസ്വസ്ഥതയെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് തേനും ചൂടുവെള്ളവും.

വെളിച്ചെണ്ണ കാലിൽ പുരട്ടുക

ഉറങ്ങാൻ പോവുന്നതിന് മുൻപ് അൽപം വെളിച്ചെണ്ണ ഉള്ളംകാലിൽ തേച്ച് പിടിപ്പിച്ച് കിടക്കാവുന്നതാണ്. ഇത് ഉറക്കമില്ലായ്മയെന്ന പ്രതിസന്ധിയെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. വെളിച്ചെണ്ണ ഉള്ളം കാലിൽ തേച്ച് പിടിപ്പിക്കുന്നതിന് മുൻപ് അൽപം നേരം വെള്ളത്തിൽ കാൽ മുക്കി വെക്കാവുന്നതാണ്. ഇത് ഉറക്കമില്ലായ്മ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നു.

വെണ്ണയും കൂവളത്തിലയും

വെണ്ണ കൂവളത്തില അരച്ച് മിക്സ് ചെയ്ത് ഇത് ഉള്ളം കാലിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വെണ്ണയും കൂവളത്തിലയും. ഇത് രണ്ടും മിക്സ് ചെയ്ത് ഉള്ളംകാലിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ഉറക്കമില്ലായ്മയെ പെട്ടെന്ന് ഇല്ലാതാക്കുന്നുണ്ട്.

ജീരകം

പൊടിച്ച ജീരകവും ഇരട്ടി മധുരവും മിക്സ് ചെയ്ത് ഇത് കദളിപ്പഴത്തിൽ മിക്സ് ചെയ്ത് കഴിക്കുന്നതിലൂടെ ഉറക്കമില്ലായ്മയെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ജീരകം ഇൻസോംമ്നിയ പോലുള്ള അസ്വസ്ഥതകളെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

എരുമപ്പാൽ

കിടക്കുന്നതിന് മുൻപ് ഒരു ഗ്ലാസ്സ് എരുമപ്പാൽ കഴിക്കാവുന്നതാണ്. ഇത് ഇൻസോംമ്നിയപോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കി ആരോഗ്യംവർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല രാവിലെ എഴുന്നേൽക്കുമ്പോൾ അത് നിങ്ങളെ ഉഷാറാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് സ്ഥിരമാക്കുന്നതും നല്ലതാണ്.

വെണ്ണ

ദിവസവും കിടക്കും മുൻപ് ഒരു സ്പൂണ്‍ വെണ്ണ കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളിൽ ഉറക്കമില്ലായ്മയെന്ന അസ്വസ്ഥതയെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം അ്വസ്ഥതകളെ ഇല്ലാതാക്കി നമുക്ക് ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുക. ഉറങ്ങാൻ പോവും മുന്‍പ് മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്യുന്നതിലൂടെ അത് ഉറക്കമില്ലായ്മയെന്ന അസ്വസ്ഥതയെ എന്നന്നേക്കുമായി പരിഹരിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News