Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 12:13 pm

Menu

Published on October 28, 2015 at 12:34 pm

ഡാര്‍ക് ചോക്ലേറ്റ്, പാവക്ക, ബിയര്‍ ….. കയ്പ്പുള്ള ഭക്ഷണത്തോട് താല്‍പര്യമുള്ളവര്‍ മാനസിക രോഗ പ്രവണതയുള്ളവരാണത്രേ…!

coffe-and-beer-lovers-might-have-pschopathic-tendencies

കയ്പ്പു നിറഞ്ഞ ഭക്ഷണം കഴിക്കുന്നവരിൽ മാനസിക രോഗ പ്രവണത കൂടുതലായി ഉണ്ടാകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്.സമീപകാലത്ത് ആപ്പിറ്റൈറ്റ് എന്ന മാഗസിന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. ഒരു വ്യക്തിയുടെ സ്വഭാവങ്ങളെ കുറിച്ച് ഭക്ഷണത്തോടുള്ള അഭിരുചിയുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയാനാകുമെന്നാണ് ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.കൈപ്പാണെങ്കിലും ഡാര്‍ക് ചോക്ലേറ്റ്, ബ്രൊക്കോളി, പാവക്ക, ബിയര്‍ തുടങ്ങിയവ കഴിക്കുന്നത് പലര്‍ക്കും ഇഷ്ടമാണ്, മിക്കവര്‍ക്കും ഈ ഭക്ഷണ സാധനങ്ങളോട് അമിതമായ ഇഷ്ടമുണ്ടാകും. പഠനത്തിന്റെ അടിസ്ഥാനത്തില്‍ കയ്പു നിറഞ്ഞ ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്നവർ ആയിരിക്കുമെന്നും, അക്രമണോല്‍സുകത ഇത്തരക്കാരില്‍ കൂടുതലായിരിക്കുമെന്നും ആപ്പിറ്റൈറ്റിന്റെ പഠനം പറയുന്നു. കാപ്പിയും ബിയറും കഴിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കൂടുതല്‍ സാധ്യതയുള്ളതായും പറയുന്നു.

500 പേരെ പങ്കെടുപ്പിച്ച് നടത്തിയ ചില പരീക്ഷണങ്ങള്‍ക്കൊടുവിലാണ് പഠന വിവരങ്ങള്‍ ആപ്പിറ്റൈറ്റ് പുറത്ത് വിട്ടത്.

Loading...

Leave a Reply

Your email address will not be published.

More News