Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാകം ചെയ്ത ഭക്ഷണം ചീത്തയായിട്ടില്ലെങ്കില്‍ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്ന പതിവ് മിക്ക വീടുകളിലുമുണ്ട്. പക്ഷെ ചില ഭക്ഷണങ്ങള്‍ ഒന്നിലധികം തവണ ചൂടാക്കിയാല്‍ അത് വിപരീത ഫലം ചെയ്യും. പലതരം രോഗങ്ങള്‍ പിടിപെടാന്‍ ഇത് കാരണമാകും. രണ്ടാമതൊരിക്കല്‍ ചൂടാക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ ഇവയൊക്കെയാണ്…
ചോറ്
വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ചോറ്. ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സിയുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ചോറ് പാകം ചെയ്തു കഴിഞ്ഞും ധാരാളം ബാക്ടീരിയകള്‍ അതില്‍ അവശേഷിക്കും. വീണ്ടും ചൂടാക്കി കഴിക്കുന്നത്ത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.

മുട്ട
പുഴുങ്ങിയ മുട്ട ഉപയോഗിക്കാന്‍ പലപ്പോഴും നമ്മള്‍ നിര്‍ബന്ധിതരാവാറുണ്ട്. അത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വളരെ വലുതാണെന്ന് അറിയുക. മുട്ടയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്നതോതിലുള്ള പ്രോട്ടീന്‍ വീണ്ടും ചൂടാക്കുമ്പോള്‍ വിഷകരമായി മാറുകയും ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും.

എണ്ണ
എണ്ണ രണ്ടാമത് ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ലെന്നും, ഇത് ക്യാന്‍സറിന് കാരണമാകുമെന്ന കാര്യം പലര്‍ക്കും അറിയാം. പക്ഷേ എത്രപേര്‍ ഇത് പാലിക്കാറുണ്ട്?

ചിക്കൻ
ചിക്കനില്‍ അമിതമായ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഒരിക്കല്‍ വേവിച്ച ചിക്കന്‍ രണ്ടാമത് വേവിച്ചു കഴിച്ചാല്‍ ദഹനക്കേടും വയറിന് പ്രശ്‌നം ഉണ്ടാക്കുന്നതിന് സാധ്യത കൂടുതലാണ്.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍. ഉരുളകിഴങ്ങ് സാധാരണ ഊഷ്മാവില്‍ ഏറെനാള്‍ വെക്കുന്നതും, വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും ശരീരത്തിന് ഗുണത്തെക്കാളേറെ ദോഷം വരുത്തി വെക്കും.

കൂൺ
കൂണ്‍ നിര്‍ബന്ധമായും പാചകം ചെയ്ത് വേണം കഴിക്കാന്‍ എന്നാണ് പറയുന്നത്. അതുപോലെ തന്നെ ഒരു കാരണവശാലും ഒന്നിലധികം തവണ ചൂടാക്കി കഴിക്കാന്‍ പാടില്ലാത്ത ഒരു ഭക്ഷണ പദാര്‍ത്ഥമാണ് കൂണ്‍. ഇത് ദഹനപ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമായേക്കാം.

സെലെറി
നൈട്രേറ്റ് അടങ്ങിയിട്ടുള്ള ഒരിനം പച്ചക്കറിയാണ് സെലെറി. അത് വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ അതില്‍ അടങ്ങിയിട്ടുള്ള നൈട്രേറ്റ് നൈട്രൈറ്റ് ആയി മാറുന്നു. ഇത് ശരീരത്തിന് ഹാനികരമാണ്. അതുകൊണ്ട് സെലെറി ഒന്നില്‍ കൂടുതല്‍ തവണ ചൂടാക്കി കഴിക്കാതിരിക്കുക.

ബീറ്റ് റൂട്ട്
ധാരാളം നൈട്രേറ്റ് അടങ്ങിയ ഭക്ഷണമാണ് ബീറ്റ് റൂട്ട്. ചൂടാക്കുമ്പോള്‍ ഈ നൈട്രേറ്റ് വിഷകരമായ നൈട്രൈറ്റായി മാറും.

കോഫി
കോഫി വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് പതിവാണ്. എന്നാല്‍ ഇത് ചിലപ്പോഴെങ്കിലും ഭക്ഷ്യവിഷബാധയ്‌ക്കും ഹൃദയംസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകും.

പാല്‍
കൊഴുപ്പ് ഇല്ലാത്ത പാല്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Leave a Reply