Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 4:39 am

Menu

Published on October 9, 2018 at 4:16 pm

രണ്ടാകാന്‍ വേണ്ടി അവര്‍ ഭൂട്ടാനിൽ നിന്ന് ഓസ്‌ട്രേലിയലേക്ക് യാത്ര ചെയ്തു…

conjoined-twins-flown-from-bhutan-to-australia-for-separation-operation

14-മാസം പ്രായമായ സയാമീസ് ഇരട്ടകള്‍ ധ്വാവയും നീലിമയും രണ്ടാകാന്‍ ഭൂട്ടാനില്‍ നിന്ന് ഓസ്‌ട്രേലിയയിലേയ്ക്ക് വണ്ടികയറി. സയാമീസ് ഇരട്ടകളായ ഇരുവരുടെയും വയര്‍ ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു. രണ്ടുപേര്‍ക്കും സ്വതന്ത്രമായി നീങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.

മെല്‍ബണ്‍ റോയല്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലെ ജോ കരാമേരിയായിരുന്നു സര്‍ജറിക്കു നേതൃത്വം നല്‍കിയത്. ഒരു ഡസനോളം ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും നേതൃത്വത്തില്‍ 12 ശസ്ത്രക്രിയകള്‍ നടത്തിയാണ് ഇരുവരേയും വിജയകരമായി വേര്‍പെടുത്തിയത്. ശസ്ത്രക്രിയ 27 മണിക്കൂറു നീണ്ടുനിന്നു.

സയാമീസ് ഇരട്ടകളായിരിക്കുമ്പോള്‍ തന്നെ അവര്‍ രണ്ടുപേരും വ്യത്യസ്തരായിരുന്നു എന്നു ഡോക്ടര്‍മാര്‍ പറയുന്നു. ഇരുവരുടെയും വായും നെഞ്ചിന്റെ താഴ്ഭാഗവും തമ്മിലായിരുന്നു ബന്ധിക്കപ്പെട്ടിരുന്നത്. 180,000 ലക്ഷം ഡോളറാണ് ഇരുവരേയും വേര്‍പെടുത്താന്‍ നടത്തിയ ശസ്ത്രക്രിയയുടെ ചെലവ്‌. 14 മാസമേ ആയിട്ടുള്ളു എങ്കിലും ഇരുവര്‍ക്കും വേര്‍പിരിഞ്ഞതില്‍ അല്‍പ്പം നിരാശയുണ്ടെന്നു പെണ്‍കുട്ടികളുടെ അമ്മ പറയുന്നു. ഭൂട്ടാനിലെ ആദ്യത്തെ സയാമീസ് ഇരട്ടകളായാണ് ഇവരെ കണക്കാക്കുന്നത്. പരസ്പരം ഒട്ടിചേര്‍ന്ന നിലയിലായതിനാല്‍ ഇരുവര്‍ക്കും ചലിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കൂടാതെ വളരുന്നതനസരിച്ച് പെണ്‍കുട്ടികളുടെ ശരീരഭാരം കുറഞ്ഞു വരികയും ചെയ്തിരുന്നു.

2009 ല്‍ ബംഗ്ലാദേശി സയാമീസ് ഇരട്ടകളായ ത്രിഷ്ണയേയും കൃഷ്ണയേയും ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയ മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.മേരിലാന്‍ഡ് മെഡിക്കല്‍ സെന്റര്‍ പറയുന്നതനുസരിച്ച് ഓരോ രണ്ടു ലക്ഷം കുട്ടികളിലും ഒന്നുവീതം സയാമീസ് ഇരട്ടയായി ജനിക്കുന്നു. ഇതില്‍ 70 ശതമാനവും പെണ്‍കുട്ടികളായിരിക്കും. ഇവരില്‍ കൂടുതല്‍ പേരും അവരുടെ നെഞ്ച്, വയര്‍, ഇടുപ്പ് എന്നിവ കൂട്ടിയോജിച്ച നിലയിലായിരിക്കും. കൂടാതെ ഇവരുടെ ഒന്നോ രണ്ടോ ആന്തരികാവയവങ്ങളും യോജിച്ച നിലയിലായിരിക്കും.

Loading...

Leave a Reply

Your email address will not be published.

More News