Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:53 pm

Menu

Published on January 31, 2015 at 10:39 am

താമസിച്ച് ഉണരുന്നതും താമസിച്ച് ഉറങ്ങുന്നതും കരളിന് ദോഷം ചെയ്യുമെന്ന് പഠനം

connection-between-sleep-and-the-liver

നല്ല ഉറക്കം ആരോഗ്യത്തിന് വളരെ അത്യാവശ്യമായ ഒന്നാണ്. ഉറക്കം ശരിയാവുന്നില്ലെന്ന് പലരും പരാതി പറയുന്നതു കേള്‍ക്കാം. ആരോഗ്യത്തിന് മാത്രമല്ല മനസ്സിനും ഉറക്കം അത്യാവശ്യമാണ്. ജോലിഭാരവും സമ്മര്‍ദ്ദങ്ങളും മൂലം വേണ്ടത്ര ഉറക്കം ലഭിക്കാത്തവരാണ് പലരും. ഉറങ്ങുവാനും ഉണരുവാനും ഒരു നിശ്ചിതസമയം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.നമ്മുടെ സൗകര്യത്തിന് തോന്നിയ സമയത്ത് ഉറങ്ങുകയും തോന്നിയ സമയത്ത് ഉണരുകയും ചെയ്യരുത്. ഇത് നല്ല ഉറക്കത്തിന് തടസം വരുത്തുന്ന ഒന്നാണ്.അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ രാത്രി താമസിച്ചു ഉറങ്ങുന്നതും താമസിച്ചു ഉണരുന്നതും കരളിനു ദോഷം ചെയ്യുമെന്ന് കണ്ടെത്തുകയുണ്ടായി.

Connection Between Sleep And The Liver1

ശരീരത്തിലെ വിഷ പദാര്‍ഥങ്ങളെ നിര്‍വീര്യമാക്കുന്നതും ദഹന പ്രക്രിയയെ നിയന്ത്രിക്കുന്നതും കരളാണ്. ഈ പ്രക്രിയകൾ നടക്കുന്ന സമയത്ത് നമ്മള്‍ അതിനുള്ള ശരിയായ സാഹചര്യം ഒരുക്കി കൊടുത്തില്ലെങ്കില്‍ അത് കരളിനു ദോഷം ചെയ്യും. അതിനാൽ ഈ സമയം ശരീരം ഗാഡ നിദ്രയില്‍ ആയിരിക്കണം. കരള്‍ ശരീരത്തിലെ കോശങ്ങളില്‍ നിന്നും ലിംഫ് നോടില്‍ നിന്നും (lymph node ) വിഷ പദാര്‍ത്ഥങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നത് രാത്രി 9 മുതല്‍ 11മണി വരെയാണ്.ഈ സമയം വിശ്രമിക്കുകയോ മറ്റെന്തെങ്കിലും വിനോദങ്ങളിൽ ഏർപ്പെടുകയോ ചെയ്യുക.

Connection Between Sleep And The Liver2

കരള്‍ വേര്‍തിരിച്ച വിഷ പദാര്‍ഥങ്ങള്‍ മുഴുവന്‍ നിര്‍വീര്യമാക്കുന്നത് രാത്രി 11മണി മുതല്‍ 1മണി വരെയാണ്. ഈ സമയത്ത് ഉറങ്ങാതിരിക്കുന്നത് കരളിന്റെ ആരോഗ്യത്തെ വളരെയേറെ ദോഷകരമായി ബാധിക്കുകയും ശരീരത്തിലെ വേര്‍തിരിച്ച വിഷം മുഴുവന്‍ കരളില്‍ അടിഞ്ഞുകൂടുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് ഇടയാക്കുകയും ചെയ്യും.

Connection Between Sleep And The Liver3

രാത്രി 1 മുതല്‍ 3 മണിവരെയുള്ള സമയത്ത് പിത്ത രസത്തിലെ വിഷാംശം നീക്കുന്ന സമയമാണ്. ഈ സമയം ഉറങ്ങാതിരിക്കുന്നത് ഗ്യാസ്ട്രബിൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. ശ്വാസ കോശത്തിലെ വിഷ പദാര്‍ഥങ്ങള്‍ നീക്കം ചെയ്യുന്ന സമയമാണ് രാവിലെ 3 മണി മുതൽ 5 മണി വരെ. ശ്വാസ കോശങ്ങളുടെ ആരോഗ്യം കുറയുന്നത് ചുമ ഉണ്ടാകുന്നതിന് കാരണമാകും.

Connection Between Sleep And The Liver5

കുടല്‍ ശുചിയാക്കേണ്ട സമയമാണ് രാവിലെ 5 മുതല്‍ 7 മണി വരെയുള്ള സമയം. ഈ സമയത്ത് കൃത്യമായി മലമൂത്ര വിസര്‍ജനം നടത്തേണ്ടതാണ്. രാവിലത്തെ ആഹാരം ഒരിക്കലും ഒഴിവാക്കരുത്.കാരണം 7 മുതല്‍ 9 വരെയുള്ള സമയത്താണ് ചെറുകുടല്‍ ഏറ്റവും കൂടുതല്‍ ആഹാരം വലിച്ചെടുക്കുന്നത്.

Connection Between Sleep And The Liver4

കരളിൻറെ ആരോഗ്യത്തിന് ആവശ്യമില്ലാതെ മരുന്നുകള്‍ കഴിക്കാതിരിക്കുകയും, കളര്‍ ചേര്‍ത്ത ആഹാരങ്ങള്‍, പഴകിയ ആഹാരം, കൃത്രിമ മധുര പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുകയും, അമിതാഹാരം കഴിക്കാതിരിക്കുകയും ചെയ്യുക. കൂടാതെ ഒരു തവണ പാകം ചെയ്ത എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കുക.

Loading...

Leave a Reply

Your email address will not be published.

More News