Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 11:56 am

Menu

Published on September 19, 2016 at 10:58 am

ഗ്യാസിലാണോ പാചകം…?എങ്കിൽ ഇതൊന്ന് അറിഞ്ഞോളൂ…

cooking-gas-creates-cancer

വിറകടുപ്പിനു പകരം ഗ്യാസടുപ്പിലെ ഇപ്പോള്‍ എല്ലാവീടുകളിലും ഉപയോഗിക്കുന്നത്.പ്രത്യേകിച്ച് നഗരങ്ങളിൽ…ഗ്യാസടുപ്പിലെ പാചകം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന ചിന്ത ആദ്യകാലത്ത് ഉണ്ടായിരുന്നു.എന്നാൽ ഗ്യാസടുപ്പിലെ പാചകം സർവസാധാരണമായതോടെ അത്തരം സംശയങ്ങളും അവസാനിച്ചു. എന്നാല്‍ ഗ്യാസടുപ്പിലെ പാചകം ക്യാന്‍സറടക്കമുള്ള പല ഗുരുതരരോഗങ്ങള്‍ക്കും കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇതുള്ളത്.

പാചകവാതകം അടുപ്പില്‍ കത്തുമ്പോള്‍ ഈ വാതകവും ഒപ്പം കത്തുന്നു. ഇത് ശ്വസിയ്ക്കുന്നത് ശ്വാസകോശരോഗങ്ങള്‍ക്കു കാരണമാകും. പള്‍മണറി എഡിമ എന്ന ഗുരുതരശ്വാസകോശരോഗത്തിന് കാരണമാകും.

പാചകവാതകത്തില്‍ മായം ചേര്‍ക്കുന്നത് അസാധാരണമല്ല. ഇത് ശ്വസിയ്ക്കുന്നത് അലര്‍ജിയും ശ്വാസകോശസംബന്ധരോഗങ്ങളുമുണ്ടാക്കും.

എല്‍പിജി സിലിണ്ടറുകളില്‍ പാചകവാതകത്തിനൊപ്പം ഈഥൈല്‍ മെര്‍കാപ്റ്റന്‍ എന്നൊരു വാതകവും ചേര്‍ക്കുന്നുണ്ട്. ഗ്യാസ് ചോര്‍ന്നാല്‍ മുന്നറിയിപ്പു തരാനാണിത്. ഗ്യാസ് ചോരുമ്പോഴുണ്ടാകുന്ന രൂക്ഷഗന്ധത്തിന് ഇതാണ് കാരണമാകുന്നത്. ഇത് സ്ഥിരമായി ശ്വസിയ്ക്കുന്നതാണ് അപകടമാകുന്നത്.

വാതകം ലീക്കായാല്‍ മെര്‍കാപ്റ്റന്‍ ഗന്ധം കൊണ്ട് ഇതു തിരിച്ചറിയാമെന്നതു മാത്രമല്ല, ചെലവു കുറയ്ക്കാനുമാണ് ഈ വാതകം ഗ്യാസ് സിലിണ്ടറുകളില്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഉപയോഗിയ്ക്കുന്നത്. വികസിതരാജ്യങ്ങളില്‍ ഇതി്‌ന്റെ സ്ഥാനത്ത് ഉപദ്രവമില്ലാത്ത ഐസോടോപ്പുകളാണ് ഉപയോഗിയ്ക്കുന്നത്.

സ്‌കിന്‍ ക്യാന്‍സറിനും കിഡ്‌നി പ്രശ്‌നങ്ങള്‍ക്കും ഈഥൈല്‍ മെര്‍കാപ്റ്റന്‍ കാരണമാകുന്നു. ഈ വാതകം നേരിട്ടു ശ്വസിച്ചാല്‍ കോമ അവസ്ഥയിലായി മരണം വരെ സംഭവിയ്ക്കാനുള്ള സാധ്യതയുമുണ്ട്.

കാലാവധി കഴിഞ്ഞ സിലിണ്ടറുകളില്‍ ഗ്യാസ് നിറയ്ക്കുന്നത് ഈ വാതകത്തെ വീണ്ടും വിഷമയമാക്കും. സിലിണ്ടറിലെ പെട്രോളിയം ഉല്‍പന്നങ്ങളുടെ അവശിഷ്ടത്തോടൊപ്പം ചേര്‍ന്നാണ് ഇത് കൂടുതല്‍ വിഷമാകുന്നത്.

Loading...

Leave a Reply

Your email address will not be published.

More News