Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് ശ്രീശാന്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. വിവാഹത്തിന് ഇടക്കാല ജാമ്യം ലഭിച്ച ശ്രീശാന്തിന്‍െറ സഹകളിക്കാരന്‍ അങ്കിത് ചവാന്‍ വ്യാഴാഴ്ച കോടതി കോടതിയില്‍ കീഴടങ്ങി. ജൂണ്‍ രണ്ടിനായിരുന്നു ചവാന്‍െറ വിവാഹം.ജാമ്യകാലാവധി കഴിഞ്ഞ് കീഴടങ്ങിയ ചവാനെ കോടതി തിഹാര്‍ ജയിലിലേക്ക് അയച്ചു. ജൂണ്‍ 18 വരെ റിമാന്‍ഡ് ചെയ്യപ്പെട്ട ശ്രീശാന്ത് ഉള്‍പ്പെടെയുള്ള മറ്റ് പ്രതികളും തിഹാര്‍ ജയിലിലാണ്.ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കരിനിയമമായ മോക്ക ഉള്‍പ്പെടുത്തിയതിനാല്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ്. അതിനാല്‍, മോക്ക ഉള്‍പ്പെടുത്താനുള്ള പൊലീസിന്‍െറ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് ശ്രീശാന്തിന്‍െറ അഭിഭാഷകര്‍.വാതുവെപ്പുകാരുമായി നേരിട്ട് സംസാരിച്ചതിന് തെളിവില്ലാതെ ശ്രീശാന്തിനെതിരെ മോക്ക ചുമത്തിയത് നിലനില്‍ക്കില്ലന്നാണ് അഭിഭാഷകരുടെ വാദം. തെളിവ് ഹാജരാക്കുന്നതിലെ പരാജയം മറക്കാനും ശ്രീശാന്തിനും ജാമ്യം നിഷേധിക്കാനുമാണ് മോക്ക ദുരുപയോഗപ്പെടുത്തിയെന്നാണ് ഇവരുടെ ആക്ഷേപം. എന്നാല്‍, മോക്ക ചുമത്തിയതിനെ ശക്തമായി ന്യായീകരിക്കുകയാണ് ദല്‍ഹി പൊലീസ് പറഞ്ഞു.
Leave a Reply