Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 6:53 pm

Menu

Published on May 4, 2013 at 6:30 am

കക്കിരിക്ക ആരോഗ്യത്തിനും സൗന്ദര്യത്തിനും.

cucumber-foe-health-and-beauty

എല്ലാ കാലത്തും പ്രത്യേകിച്ച് വേനൽക്കാലത്ത് നമ്മുടെ ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് കക്കിരിക്ക.വേനൽക്കാലത്ത് പകൽ സമയങ്ങളിൽ ഇടക്കിടെ കക്കിരിക്ക കഴിക്കുന്നത്‌ ശരീരത്തിലെ ജലാംശം കുറയാതിരിക്കാനും ക്ഷീണം അകറ്റാനും സഹായിക്കും .വേണമെങ്കിൽ അൽപം കുരുമുളകും ഉപ്പും കക്കിരിക്കയുടെ മുകളിൽ വിതറി കഴിച്ചാലും നല്ലതാണ്. നല്ല തലവേദനയുണ്ടെങ്കില്‍ ഉറങ്ങും മുന്‍പ് കുറച്ച് കക്കിരിക്ക കഷണങ്ങള്‍ കഴിക്കുക.ഉണരുമ്പോള്‍ ആശ്വാസം ലഭിക്കും.

വായനാറ്റം തടയാന്‍ ഉത്തമമാണ് കക്കിരിക്ക.ഭക്ഷണശേഷം ഒരു കഷണം കക്കിരിക്ക വായയ്ക്കുള്ളില്‍ മുകളിലായി കുറച്ച് സമയം വെക്കുക.ഇതിലടങ്ങിയ രാസവസ്തുക്കള്‍ ബാക്ടീരിയയെ നശിപ്പിക്കുക്കയും വായനാറ്റം കുറക്കുകയും ചെയ്യും.

സൗന്ദര്യത്തിന്

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് . കക്കിരിക്ക മുറിച്ചു കണ്ണിനു മുകളില്‍ വയ്ക്കുന്നത് കണ്ണിന്‍റെ ചുറ്റും ഉള്ള കറുപ്പ് നിറം മാറ്റാന്‍ സഹായിക്കും.

തിളയ്ക്കുന്ന വെള്ളത്തിന് മീതെ നെടുകെ മുറിച്ച വലിയ കക്കിരിക്കാകഷണം വെക്കുക.ഇതില്‍ നിന്ന് വരുന്ന ആവി മുഖത്ത് തട്ടിയാൽ ചര്‍മം ഫ്രഷ് ആവും.

Loading...

Leave a Reply

Your email address will not be published.

More News