Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 1:38 am

Menu

Published on June 2, 2019 at 9:00 am

കറിവേപ്പില കൊണ്ട് ചർമം സംരക്ഷിക്കാം…

curry-leaves-facemask-for-clear-skin

സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മളെല്ലാവരും പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിനും വില്ലനാവാത്ത മാര്‍ഗ്ഗങ്ങള്‍ ആണെന്ന് നമ്മള്‍ ഉറപ്പ് വരുത്തണം. സൗന്ദര്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ആശങ്കകളും നമ്മളില്‍ പലര്‍ക്കും നിലനില്‍ക്കുന്നുണ്ട്. സൗന്ദര്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും മുഖത്തെ കറുത്ത കുത്തുകള്‍, ബ്ലാക്ക്‌ഹെഡ്‌സ്, വരണ്ട ചര്‍മ്മം, ഇരുണ്ട നിറം എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത് സൗന്ദര്യത്തിനുണ്ടാക്കുന്ന അവസ്ഥകള്‍ ചില്ലറയല്ല. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് കറിവേപ്പില.

കറിവേപ്പില കൊണ്ട് ആരോഗ്യവും സൗന്ദര്യവും മുടിയും എല്ലാം ഒരു പോലെ സംരക്ഷിക്കാവുന്നതാണ്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കറിവേപ്പിലക്ക് അത്ര വലിയ പ്രാധാന്യം ആരും നല്‍കാറില്ല. എന്നാല്‍ ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് നമുക്ക് കറിവേപ്പില ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ ഏത് അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കറിവേപ്പില കൊണ്ട് എന്തൊക്കെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാം എന്ന് നോക്കാം. കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിക്കുന്നതും സൗന്ദര്യത്തിനുണ്ടാകുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കറിവേപ്പില കൊണ്ട് ആവി പിടിക്കാം

കറിവേപ്പില ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും മികച്ച ഒരു മാര്‍ഗ്ഗമാണ്. കറിവേപ്പില വെള്ളം കൊണ്ട് ആവി പിടിക്കുന്നത് മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. മാത്രമല്ല മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് ബ്ലാക്ക്‌ഹെഡ്‌സ്. അതുകൊണ്ട് തന്നെ മുഖത്തെ കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പ്രധാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കറിവേപ്പില തിളപ്പിച്ച വെള്ളം. അതുകൊണ്ട് തന്നെ ഇത് സൗന്ദര്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

കറിവേപ്പിലയും മഞ്ഞളും

മഞ്ഞള്‍ സൗന്ദര്യത്തിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ കണ്ണും പൂട്ടി ഉപയോഗിക്കാവുന്ന ഒന്നാണ് കറിവേപ്പിലയും മഞ്ഞളും. എന്നാല്‍ ഇനി മഞ്ഞളിനോടൊപ്പം അല്‍പം കറിവേപ്പില അരച്ച് മുഖത്ത് തേച്ച് നോക്കാം. കറിവേപ്പിലയും മഞ്ഞളും സൗന്ദര്യ സംരക്ഷണത്തിന്റെ രാജാക്കാന്‍മാരാണ്. ഒരു കൈ നിറയെ കറിവേപ്പിലയും ഒരു നുള്ള് മഞ്ഞളും ചേര്‍ത്തരച്ച് നല്ലതു പോലെ പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് ഉണങ്ങുമ്പോള്‍ കഴുക്കികളയുക. ഇത് മുഖത്തിന് തിളക്കവും നിറവും മിനുസവും വര്‍ദ്ധിപ്പിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

കറിവേപ്പിലയും മഞ്ഞളും അരച്ച് മുഖത്ത് തേച്ചാല്‍ ഇത് മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളെ ഇല്ലാതാക്കുന്നു. അതിലുപരി മുഖക്കുരു വരാതെ ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനും ഈ ഫേസ് മാസ്‌ക് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന്റെ ഏത് സൗന്ദര്യ അവസ്ഥകള്‍ക്കും പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് കറിവേപ്പിലയും മഞ്ഞളും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള ചര്‍മ പ്രതിസന്ധിയും ഉണ്ടാവുന്നില്ല.

കറിവേപ്പലിയും മുള്‍ട്ടാണി മിട്ടിയും

കറിവേപ്പിലയും മുള്‍ട്ടാണി മിട്ടിയുമാണ് മറ്റൊന്ന്. ഇത് പേസ്റ്റ് രൂപത്തിലാക്കി ഇതിലേക്ക് അല്‍പം റോസ് വാട്ടറും മിക്സ് ചെയ്യുക. മുഖത്തും കഴുത്തിലുമായി തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുക്കിക്കളയാവുന്നതാണ്. ഇത് മുഖത്തെ കറുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സൗന്ദര്യസംരക്ഷണത്തിന് മികച്ചതാണ് ഇത്.

ചര്‍മസംരക്ഷണത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് നമ്മള്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇതിനെയെല്ലാം പരിഹരിച്ച് ചര്‍മ്മത്തിലെ ഫ്രീറാഡിക്കല്‍സിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ചര്‍മ്മത്തില്‍ അമിതമായുള്ള എണ്ണമയത്തേയും ഇല്ലാതാക്കുന്നു. മാത്രമല്ല ചര്‍മ്മം തൂങ്ങുന്നത് ഇല്ലാതാക്കുന്നതിനും ഈ മിശ്രിതം തന്നെയാണ് നല്ലത്. അതുകൊണ്ട് അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും ചര്‍മ്മം തൂങ്ങാതിരിക്കുന്നതിനും ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് കറിവേപ്പില സഹായിക്കുന്നു.

കറിവേപ്പിലയും നാരങ്ങ നീരും

നാരങ്ങ നീര് കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു നാരങ്ങ നീരും കറിവേപ്പിലയും. കറിവേപ്പിലും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം തേയ്ക്കുന്നതും ചര്‍മ്മത്തില്‍ മാറ്റമുണ്ടാക്കുന്നു. അല്‍പം കറിവേപ്പില അരച്ച് അതില്‍ പകുതി നാരങ്ങയുടെ നീര് ചേര്‍ക്കാം. ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മതി. 12 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് അധികസമയം മുഖത്തെ വെച്ചിരിക്കരുത്. ചര്‍മ്മത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.

നാരങ്ങ നീര് പ്രകൃതി ദത്തമായ ആസ്ട്രിജന്റ് ആണ്. ഇത് ചര്‍മ്മത്തിന് നിറവും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കുകയും ചെയ്യുന്നു. അതിലൂടെ ചര്‍മ്മത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത് വളരെ മികച്ചതാണ്.

കറിവേപ്പിലയും പാലും

ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കറിവേപ്പിലയും പാലും. കറിവേപ്പിലയും പാലുമാണ് മറ്റൊരു മിശ്രിതം. അല്‍പം കറിവേപ്പില ശുദ്ധമായ പാലില്‍ മിക്സ് ചെയ്ത് തിളപ്പിക്കാം. തണുത്ത ശേഷം ഈ പാലു കൊണ്ട് മുഖം കഴുകാവുന്നതാണ്. ഇത് മുഖത്തെ ചുളിവിനെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചര്‍മസംരക്ഷണത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇത്. ചര്‍മ്മത്തിലെ ഏത് പ്രശ്നത്തേയും പരിഹരിയ്ക്കുന്നു. സാധാരണയായി നമ്മളില്‍ കണ്ട് വരുന്ന എല്ലാ ചര്‍മ്മ പ്രശ്നങ്ങളേയും ഇതിലൂടെ ഇല്ലാതാക്കുന്നു. ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചില്‍, പ്രാണികളുടെ ഉപദ്രവം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഇതിലൂടെ പരിഹാരം കാണാം.

കറിവേപ്പിലയും ഒലീവ് ഓയിലും

ചര്‍മ്മത്തിന് രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് കറിവേപ്പില. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ഒലീവ് ഓയില്‍ വളരെ മികച്ചതാണ്. കറിവേപ്പിലയും ഒലീവ് ഓയിലുമാണ് മറ്റൊരു പരിഹാരം. കറിവേപ്പിലയും ഒലീവ് ഓയിലും മിക്സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

സൗന്ദര്യത്തിന് വേണ്ടി ഇത്തരത്തിലുള്ള ഗുണങ്ങള്‍ കറിവേപ്പിലയില്‍ ഉണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത് ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും ലഭിയ്ക്കുന്നു. മാത്രമല്ല ചര്‍മ്മത്തിലുണ്ടാവുന്ന എല്ലാ തരത്തിലുള്ള പ്രശ്നങ്ങളേയും ഈ ഫേസ് മാസ്‌ക് പരിഹരിയ്ക്കുന്നു. ഇനി മുതല്‍ കറിവേപ്പില കറിക്ക് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിക്കാവുന്നതാണ്.

Loading...

Leave a Reply

Your email address will not be published.

More News