Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 27, 2026 3:19 am

Menu

Published on March 28, 2017 at 3:13 pm

രാത്രി നന്നായി ഉറങ്ങണോ? ഉപ്പ് കുറച്ചോളൂ….

cutting-salt-intake-could-stop-excessive-toilet-trips

കേള്‍ക്കുമ്പോള്‍ നിസാരമെന്ന് പറഞ്ഞ് തള്ളിക്കളയുമെങ്കിലും പ്രത്യേകിച്ചും പ്രായമായവരെ അലട്ടുന്ന ഒന്നാണ് രാത്രിയിലെ മൂത്രശങ്ക. ഇങ്ങനെ രാത്രിയില്‍ പലതവണ എഴുന്നേല്‍ക്കേണ്ടി വരുന്നത് സ്വാഭാവികമായ ഉറക്കം നഷ്ടമാകാനും കാരണമാകുന്നു.

60 വയസിനു മുകളില്‍ പ്രായമുള്ളവരിലാണ് ഈ പ്രശ്‌നം കൂടുതലായും കണ്ടുവരുന്നത്. ഇതുമൂലമുള്ള ഉറക്കക്കുറവ് സമ്മര്‍ദ്ദത്തിനും ക്ഷീണത്തിനും കാരണമാകുകയും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

cutting-salt-intake-could-stop-excessive-toilet-trips

ഉപ്പിന്റെ ഉപയോഗം കുറച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് ലണ്ടനിലെ യൂറോപ്യന്‍ സൊസൈറ്റി ഓഫ് യൂറോളജി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഒരു പഠനത്തില്‍ പറയുന്നത്. ജപ്പാനിലെ നാഗസാക്കി സര്‍വകലാശാലയിലെ ഗവേഷകരായ മാറ്റ്‌സുവോ ടൊമാഹിരോയുടെ നേതൃത്വത്തിലാണ് ഈ പഠനം നടത്തിയത്.

ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് പകലും രാത്രിയിലും കൂടുതല്‍ തവണ മൂത്രമൊഴിക്കുന്ന അവസ്ഥയെ കുറയ്ക്കുമെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ധാരാളം ഉപ്പ് ഉപയോഗിക്കുന്ന ഉറക്കപ്രശ്‌നങ്ങളുള്ള 321 സ്ത്രീ-പുരുഷന്മാരിലാണ് പഠനം നടത്തിയത്. ഉപ്പിന്റെ ഉപയോഗം കുറയ്ക്കാന്‍ ഇവര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കി. തുടര്‍ന്ന് 12 ആഴ്ചക്കാലം ഇവരുടെ ഉപ്പ് ഉപയോഗം ജൈവശാസ്ത്രപരമായി അളക്കുകയും ചെയ്തു.

salt

ഇതില്‍ 223 പേര്‍ ഉപ്പിന്റെ ഉപയോഗം 10.7 ഗ്രാമില്‍ നിന്ന് 8 ഗ്രാം ആയി കുറച്ചു. ഇവരില്‍ രാത്രിയില്‍ മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കേണ്ടി വരുന്നത് കുറഞ്ഞതായും കണ്ടെത്തി. മാത്രമല്ല ഭക്ഷണത്തിലെ ഉപ്പ് കുറച്ചപ്പോള്‍ പകല്‍ മൂത്രമൊഴിക്കുന്ന തവണയും കുറഞ്ഞതായി കണ്ടു.

ഇതിന് നേര്‍ വിരരീതമായി ശരാശരി ഉപ്പുപയോഗം 9.6 ഗ്രാമില്‍ നിന്ന് 11 ഗ്രാം ആയി കൂടിയവരില്‍ രാത്രിയിലുള്ള മൂത്രമൊഴിക്കല്‍ കൂടുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News