Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2026 3:05 pm

Menu

Published on August 13, 2016 at 12:13 pm

വലതുകയ്യില്‍ മറുകുണ്ടോ..?എങ്കിൽ സൂക്ഷിച്ചോളൂ….അപകടമാണ്‌…!!

dangerous-of-having-moles-on-right-hand

എല്ലാവരുടെ ശരീരത്തിലും മാറുകുകൾ കാണും.സാധാരണ ഗതിയില്‍ മറുകുകള്‍ വലിയ ഉപദ്രവകാരികളല്ല. എന്നാല്‍ പെട്ടെന്നുതന്നെ എണ്ണം കൂടുക, നിറവ്യത്യാസവും വലിപ്പവ്യത്യാസവും ചൊറിച്ചിലുമെല്ലാം വരിക തുടങ്ങിയവ തള്ളിക്കളയാനാവുകയുമില്ല. പ്രത്യേകിച്ചു വലതു കയ്യിലുള്ള മറുകുകള്‍. ഇങ്ങനെ മറുക് ഉണ്ടാകുന്നത് കൊണ്ടുള്ള അപകടങ്ങളെ കുറിച്ച് പറയാം…
മറുകുകള്‍ പല നിറങ്ങളില്‍ കാണാം, കറുപ്പ്‌, ബ്രാണ്‍ നിറത്തില്‍. ഇവ വീര്‍ത്തതാകാം, പരന്നതാകാം, ചിലതില്‍ രോമങ്ങളുമുണ്ടാകാം. ഇവയില്‍ മെലാനോസൈറ്റ്‌സ്‌ എന്നൊരു ഘടകമുണ്ട്‌, സാധാറണ ഗതിയില്‍ അപകടമല്ലെങ്കിലും കൂടുതല്‍ സൂര്യപ്രകാശമേറ്റാല്‍ ക്യാന്‍സര്‍ വരെ വരുത്താവുന്നവ.

ലണ്ടന്‍ കിംഗ്‌സ്‌ കോളേജ്‌ എപ്പിഡിമിയോളജി ഡിപ്പാര്‍ട്ട്‌മെന്റ്‌ ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മറുകുകളെക്കുറിച്ചു പഠനം നടത്തിയിരിുന്നു. വലതു കയ്യിലെ മറുകുകള്‍ നോക്കി ക്യാന്‍സര്‍ സാധ്യത വിലയിരുത്താമെന്നായിരുന്നു പഠനഫലം.

20-40 ശതമാനം വരെ ക്യാന്‍സര്‍ സാധ്യത ശരീരത്തിലെ മറുകുകളില്‍ നിന്നുണ്ടെന്നായിരുന്നു പഠനഫലത്തില്‍ തെളിഞ്ഞത്‌. ഉള്ള മറുകുകള്‍ക്കു പെട്ടെന്നു നിറവ്യത്യാസം, വലിപ്പവ്യത്യാസം, ആകൃതിയില്‍ മാറ്റം തുടങ്ങിയവ തോന്നിയാല്‍ ഡോക്ടറെ കാണേണ്ടത്‌ അത്യാവശ്യം.

മറുകുകള്‍ പരിശോധിയ്‌ക്കുമ്പോള്‍ ഇവയുടെ ജനിതക ഘടനയും പ്രാധാന്യമര്‍ഹിയ്‌ക്കുന്നു. പ്രത്യേകിച്ച്‌ ജിസ്‌പ്ലാസ്റ്റിക്‌ മറുകുകള്‍. ഇവ സ്‌കിന്‍ ക്യാന്‍സര്‍ വരുത്താനുള്ള സാധ്യതയേറെയാണ്‌.

കുടുംബത്തില്‍ സ്‌കിന്‍ ക്യാന്‍സര്‍ പാരമ്പര്യമുള്ളവരും സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്നവരും ക്യാന്‍സര്‍ സാധ്യത കൂടുതലുള്ള ഗണത്തില്‍ പെടുന്നു

വലതു കയ്യില്‍ 11ല്‍ കൂടുതല്‍ മറുകുകളുണ്ടെങ്കില്‍ ക്യാന്‍സര്‍ സാധ്യതയേറെയാണെന്നാണ്‌ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News