Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:58 pm

Menu

Published on December 9, 2016 at 3:28 pm

എന്റെ ദേഹത്ത് കൈ വയ്ക്കുന്നവന്‍ വിവരമറിയും….ആര്യ

dare-not-touch-my-body-says-arya

തന്റെ ദേഹത്ത് കൈ വെയ്ക്കുന്നവന്‍ വിവരം അറിയുമെന്ന് നടിയും അവതാരകയുമായ ആര്യ. തിരുവനന്തപുരത്തോ കൊച്ചിയിലോ എവിടെ ആയാലും തനിക്ക് പുറത്തിറങ്ങി നടക്കാന്‍ ഭയമില്ലെന്നും എല്ലാം ഒരു മനസ്സാന്നിദ്ധ്യമാണെന്നും പേടി തോന്നിപ്പോയാല്‍ പിന്നെ സ്ത്രീകള്‍ക്ക് ആശയക്കുഴപ്പം തോന്നുമെന്നും ബഡായി ബംഗ്‌ളാവ് താരം പ്രതികരിച്ചു.

മുകേഷും രമേഷ് പിഷാരടിയും ശ്രദ്‌ധേയമാക്കിയ പ്രശസ്ത ചാനല്‍ഷോ ബഡായി ബംഗ്‌ളാവിലൂടെ പേരെടുത്ത ആര്യ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. പീഡനം ഏറിക്കൊണ്ടിരിക്കുന്ന ഇന്നത്തെകാലത്ത് ആണ്‍തുണ ഇല്ലാതെ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നത് മിഥ്യാധാരണയാണെന്നും ആണ്‍തുണ ഇല്ലാതെ വിജയം വരിച്ച സ്ത്രീകള്‍ നമുക്കിടയില്‍ ഉണ്ടെന്നും പറഞ്ഞു. ഇതെല്ലാം ഓരോരുത്തരുടെ മാനസീകാവസ്ഥയെ ആശ്രയിച്ചിരിക്കുന്ന കാര്യമാണെന്നും എന്തായാലും തനിക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ കഴിയുമെന്നും ആര്യ പറയുന്നു.

നേരത്തേ തന്റെ കരിയറിനെയും ജീവിതത്തെയും ഒരു സുഹൃത്ത് നശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന ആര്യയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമായിരുന്നു. ജീവിതത്തില്‍ താന്‍ ഏറെ വിശ്വസിച്ച ആളില്‍ നിന്നാണ് ഈ തിരിച്ചടി കിട്ടിയതെന്നും എങ്ങിനെ പ്രതികരിക്കണമെന്ന് അറിയില്ലെന്നും അവര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ രോഹിത്തിനെ പ്രേക്ഷകര്‍ പരിചയപ്പെട്ടത്. ഇപ്പോള്‍ ചെറിയ ഹാസ്യ കഥാപാത്രങ്ങളിലൂടെ സിനിമയില്‍ സജീവമാകാൻ ഒരുങ്ങുകയാണ് താരം.

Loading...

Leave a Reply

Your email address will not be published.

More News