Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 6, 2025 9:03 am

Menu

Published on March 13, 2014 at 4:53 pm

മരിച്ച ഗുരു ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസിച്ച് ഫ്രീസറില്‍ മൃതദേഹവുമായി ഭക്തര്‍..!!!

dead-indian-guru-kept-in-freezer-for-deep-meditation

ചണ്ഡീഗഡ്: മരിച്ച ഗുരു എന്നെങ്കിലും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തോടെ ശിഷ്യന്മാര്‍ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുന്നു.ചണ്ഡിഗഡിലെ അഷുതോഷ് മഹാരാജ് എന്ന സ്വാമിയുടെ ശിഷ്യരാണ് ഗുരു മരിച്ചിട്ടും അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിക്കുന്നത്.ഗുരു ദീര്‍ഘമായ ധ്യാനത്തിലാണെന്നും അദ്ദേഹം തിരിച്ച് വരുമെന്നും പറഞ്ഞാണ് ശിഷ്യര്‍ ഒന്നര മാസമായി മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച് കാത്തിരിക്കുന്നത്. ദിവ്യജ്യോതി ജാഗ്രതി സംസ്ഥാന്‍ എന്ന വിഭാഗത്തിന്റെ ഗുരുവായ 70കാരനായ അഷുതോഷ് മഹാരാജ് ജനുവരി 29നാണ് മരിച്ചത്. ഹൃദയാഘാതമാണ് കാരണമെന്നാണ് ചികില്‍സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.  എന്നാല്‍, അഷുതോഷിന്റെ ഭക്തര്‍ ഇക്കാര്യം വിശ്വസിക്കാന്‍ തയ്യാറല്ലായിരുന്നു. പ്രിയപ്പെട്ട ഗുരു ധ്യാനത്തിലാണെന്നും അത് കഴിയുമ്പോള്‍ ഉണരുമെന്നും ഉറച്ച് വിശ്വസിക്കുന്ന ഇവര്‍ അഷുതോഷിന്റെ മൃതദേഹം വടക്കന്‍ പഞ്ചാബിലെ ചെറു പട്ടണത്തിലുള്ള ആശ്രമത്തില്‍ എത്തിക്കുകയായിരുന്നു.താന്‍ മരിച്ചിട്ടില്ലെന്നും ധ്യാനിക്കുകയാണെന്നും ഭക്തര്‍ക്ക് അദ്ദേഹം വെളിപ്പെടുത്തി കൊടുത്തിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. താന്‍ ധ്യാനം കഴിഞ്ഞ് വരുന്നത് വരെ ശരീരം സൂക്ഷിച്ച് വയ്ക്കണമെന്ന് ഗുരു പറഞ്ഞിരുന്നതനുസരിച്ചാണ് ശരീരം സുക്ഷിച്ച് വെച്ചിരിക്കുന്നതെന്നാണ് ശിഷ്യര്‍ പറയുന്നത്.ഗുരുവിന്റെ മൃതദേഹം സംസ്കരിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഡ്രൈവര്‍ ഈയിടെ കോടതിയെ സമീപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മരണം ഉറപ്പു വരുത്തുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച ശേഷം കോടതി ഇക്കാര്യം തീരുമാനിക്കേണ്ടത് ആശ്രമ അധികൃതരാണെന്നാണ് ഉത്തരവിട്ടത്. ഈ പ്രശ്നത്തില്‍ പൊലീസ് ഇടപടില്ലെന്ന് പൊലീസ് വൃത്തങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.സംഭവം  എന്തു തന്നെയായാലും തങ്ങളുടെ സ്വാമി ഉടന്‍ ജീവിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ഭക്തന്മാര്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News