Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൊബൈൽ ഉപയോഗം കൊണ്ടുണ്ടാകുന്ന റേഡിയേഷനെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ റേഡിയേഷന്‍ മാത്രമല്ല മൊബൈല്‍ ഫോണ്‍ ഉയര്‍ത്തുന്ന ഭീഷണിയെന്ന് മംഗലാപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം തെളിയിക്കുന്നു. ഡോക്ടര്‍മാര്‍ നഴ്സുമാര്‍ എന്നിവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം വഴി അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഒരു രോഗിയെ പരിശോധിച്ച ശേഷം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും പിന്നീട് അടുത്ത രോഗിയെ പരിശോധിക്കുകയും ചെയ്യുന്ന അവസരത്തില്‍ രണ്ടാമത്തെ രോഗിയില്‍ അണുബാധയുണ്ടാകുന്നു. നവജാത ശിശുക്കളുടെ വിഭാഗത്തിലും തീവ്ര പരിചരണ വിഭാഗത്തിലുമാണ് അണുബാധ കൂടുതല്‍ സാധ്യതയെന്നും കറന്‍റ് സയന്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗികളുടെ രക്തസാംമ്പിള്‍, അവരിലുപയോഗിക്കുന്ന കത്തീറ്റര്‍ തുടങ്ങിയവ ശേഖരിച്ചാണ് പഠനം നടത്തിയത്.
മൊത്തം അണുബാധയുടെ അന്‍പത് ശതമാനം ആരോഗ്യപ്രവര്‍ത്തകരുടെ കൈകളില്‍ നിന്നും 41.7ശതമാനം മറ്റ് രോഗികളില്‍ നിന്നുമാണ് പകരുന്നത്. വയര്‍ലെസ് കംമ്പ്യൂട്ടറുകള്‍, ഇസിജിയുടെ വയര്‍ എന്നിവയിലൂടെയും അണുബാധയുണ്ടാവുന്നു. ആരോഗ്യപരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും പന്ത്രണ്ട് സാംമ്പിളും മൊബൈല്‍ ഫോണില്‍ നിന്നും മുപ്പത് സാംമ്പിളുമാണ് പഠനത്തിന് വിധേയമാക്കിയത്. മനുഷ്യന്‍റെ മൂക്കിലും ചര്‍മ്മഭാഗത്തും കാണുന്ന സ്റ്റഫിലോകോക്കോ ഓറിയസ് എന്ന ബാക്ടീരിയയുടെ സാനിധ്യം വളരെ കൂടുതലായിരുന്നു. മുറിവുകളിലൂടെ ശരീരത്തില്‍ കടക്കുന്ന മാരകമായ ബാക്ടീരിയയാണത്. ആദ്യകാലങ്ങളില്‍ പെന്‍സുലിനായിരുന്നു ഈ ബാക്ടീരിയക്കെതിരെ ഉപയോഗിച്ചിരുന്നത്. എന്നാല്‍ പെനുസിലിനെ അതിജീവിച്ച ബാക്ടീരിയക്കെതിരെ മെത്തിസിലിനാണ് ഉപയോഗിക്കുന്നത്.
ആശുപത്രിയില്‍ നിന്നും ഉണ്ടാകുന്ന അണുബാധയെ (ഹോസ്പിറ്റല്‍ അക്വേഡ് ഇന്‍ഫെക്ഷന്‍ ) വളരെ ഗൗരവത്തോടെയാണ് ലോകാരോഗ്യ സംഘടന കാണുന്നത്. ഹോസ്പിറ്റല്‍ അക്വേഡ് ഇന്‍ഫെക്ഷന്‍ മൂലം പ്രതിവര്‍ഷം 1.4മില്ല്യണ്‍ ആളുകള്‍ക്ക് ലോകത്ത് അണുബാധ ഏല്‍ക്കുന്നുണ്ടെന്ന് ഇന്‍റര്‍നാഷണല്‍ നോസോകോമിയല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കണ്‍സോര്‍ഷ്യം കോര്‍ഡിനേറ്റര്‍ ഡോ.റോസന്താള്‍ പറയുന്നു. ഇതില്‍ ഇരുപത്തഞ്ച് ശതമാനം ഇന്ത്യയിലാണ്.
ആശുപത്രിയില്‍ നിന്നും പിടിപെടുന്ന അണൂബാധ മൂലം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് അമേരിക്ക, അര്‍ജന്‍റീന തുടങ്ങിയ രാജ്യങ്ങളിലാണ്. കാനഡയില്‍ പ്രതിവര്‍ഷം പന്ത്രണ്ടായിരം രോഗികളാണ് ഇത് മൂലം മരിക്കുന്നത്.
ഇസ്രായേലിലെ സൊരാക്കോ ആശുപത്രിയിലും സമാനമായ പഠനം നടത്തുകയും പന്ത്രണ്ട് ശതമാനം ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഫോണുകള്‍ അണുബാധക്ക് കാരണമാകുന്നുവെന്നും കണ്ടെത്തി. മരുന്നുകളോട് അധികം പ്രതികരിക്കാത്ത അസിനിറ്റോ ബാക്ടര്‍ ബൗമാനി എന്ന ബാക്ടീരിയയാണ് അവിടെ വില്ലന്‍. പഠനത്തിന് ശേഷം സൊരാക്കോ ആശുപത്രിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചിട്ടുണ്ട്.
Leave a Reply