Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഹമ്മദാബാദ്:ഡല്‍ഹിയിലെ പ്ലാസ്റ്റിക് രാജാവ് എന്നറിയപ്പെടുന്ന ഭന്‍വാരിലാല്‍ രഘുനാഥ് ദോഷി തന്റെ 600 കോടിയുടെ ബിസിനസ് സാമ്രാജ്യം ഉപേക്ഷിച്ച് ജൈനസന്യാസിയായി. പട്ടണത്തിൽ ഞായറാഴ്ച നടന്ന ചടങ്ങിലാണ് ദോഷി ജൈനമതം സ്വീകരിച്ചത്. ജൈന ആചാര്യനായ ശ്രീ ഗുണരത്ന സുഋഷ്‌വാരിജി മഹാരാജിന്റെ ശിഷ്യത്വമാണ് ദോഷി സ്വീകരിച്ചത്. അഹമ്മദാബാദ് എജ്യുക്കേഷൻ ഗ്രൗണ്ടിൽ നൂറ് കോടി രൂപ ചെലവഴിച്ച് കപ്പലിന്റെ മാതൃകയിൽ തയ്യാറാക്കിയ വേദിയിൽ ആയിരത്തോളം സന്യാസിമാരുടേയും ഒന്നര ലക്ഷത്തോളം കാണികളുടേയും സാന്നിദ്ധ്യത്തിലാണ് ദീക്ഷാ ചടങ്ങുകൾ നടന്നത്. 20000 മുളന്തണ്ടിലാണ് സ്റ്റേജ് സ്ഥാപിച്ചത്. 3000 തൊഴിലാളികള്‍ വേണ്ടിവന്നു. വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ 20 ഏജന്‍സികളുണ്ടായിരുന്നു. 1500 വെയ്റ്റര്‍മാരാണ് ഭക്ഷണം വിളമ്പാനുണ്ടായിരുന്നത്. അതിഥികളെ താമസിപ്പിക്കാനായി 500 ഹോട്ടലുകള്‍ ബുക്ക് ചെയ്തു. പ്‌ളാസ്റ്റിക് വ്യവസായത്തിലൂടെ കോടികള്‍ സമ്പാദിച്ച ദോഷി 1982 ലാണ് സന്യാസത്തിലേക്ക് ആകൃഷ്ടനായത്. എന്നാല്‍ ഇത്രയും കാലം കുടുംബത്തിനെ പറഞ്ഞ് സമ്മതിപ്പിക്കാനെടുത്തുവെന്നാണ് വിശദീകരണം.ചടങ്ങിൽ ഭാഗമാകാനെത്തിയ അദാനി ഗ്രൂപ്പിന്റെ ചെയർമാനായ ഗൗതം അദാനി ദോഷിയെ ആദരിച്ചു. ചടങ്ങിന് മുന്നോടിയായി ശനിയാഴ്ച നടന്ന ഏഴ് കിലോമീറ്റർ ഘോഷയാത്രയിൽ(വർഷി ദാൻ) ആയിരം ജൈന സന്യാസിമാരും, പന്ത്രണ്ട് തേരുകളും, ഒന്പത് ആനകളും, ഒന്പത് ഒട്ടക വണ്ടികളും പരന്പരാഗത ഗായകരും പങ്കെടുത്തിരുന്നു. തന്റെ ലൗകിക ജീവിതം ത്യജിക്കുന്നതിന്റെ ഭാഗമായി ദോഷി തന്റെ പട്ട് വസ്ത്രങ്ങളും ആഭരണങ്ങളും ഉപേക്ഷിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തു.
–
–
Leave a Reply