Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയളി ക്രിക്കറ്റര്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങളെ കുടുക്കിയ ഐ.പി.എല്‍ വാതുവെപ്പ് കേസ് ആന്‍റി കൈ്ളമാക്സിലേക്ക്. താരങ്ങള്‍ക്കെതിരെ ‘മോക്ക’ ചുമത്താന്‍ എന്തു തെളിവാണുള്ളതെന്ന് ആവര്‍ത്തിച്ചുള്ള ചോദ്യത്തിനു മുന്നില്‍ ദല്‍ഹി പൊലീസ് കോടതിമുറിയില്‍ വിയര്‍ക്കുകയായിരുന്നു . വാതുവെപ്പിന് അധോലോക ബന്ധവും മറ്റും ആരോപിച്ച ദല്‍ഹി പൊലീസ് കോടതിക്ക് ബോധ്യമാകുന്ന തെളിവുകള്‍ മുന്നോട്ടുവെക്കുന്നതില്‍ പരാജയപ്പെട്ടു. 200ഓളം താരങ്ങള്‍ പങ്കെടുക്കുന്ന ഐ.പി.എല്ലില്‍ കേവലം മൂന്നു പേര്‍ മാത്രം ഇത്ര ചെറിയ തുകക്ക് ഒത്തുകളിച്ചു എന്ന് വിശ്വസിക്കാനാകുമോ എന്ന ചോദ്യം കോടതി ആവര്‍ത്തിച്ചു.അധോലോക ബന്ധവും, അതിന് തെളിവായി ദുബൈയില്‍നിന്നുള്ള ഫോണ്‍ വിളികളും, കുറ്റകൃത്യത്തിന്‍െറ സംഘടിത രൂപം തുടങ്ങിയ വിശദീകരണം ആവര്‍ത്തിക്കുക മാത്രമാണ് പ്രോസിക്യൂഷന്‍ ചെയ്തത്്. ഇവയെല്ലാം തള്ളിയാണ് ‘മോക്ക’ റദ്ദാക്കിയത്. നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാന്‍ ക്രിക്കറ്റ് താരങ്ങളുടെ പിന്നാലെ കിട്ടിയ കുറച്ച് വാതുവെപ്പ് വിവരവുമായി പോയ ദല്‍ഹി പൊലീസ് വിയർത്തത് മിച്ചം എന്ന അവസ്ഥയാണ്.
Leave a Reply