Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 6:12 am

Menu

Published on October 6, 2017 at 6:36 pm

പെര്‍ഫ്യൂം സ്ഥിരമായി ഉപയോഗിക്കുന്ന ശീലമുണ്ടോ?

deodarant-perfume-may-cause-diseases

സൗന്ദര്യത്തിന്റെ കാര്യത്തിലും മറ്റും അതീവ ശ്രദ്ധചെലുത്തുന്ന തലമുറയാണ് ഇപ്പോഴുള്ളത്. ഇതില്‍ പലര്‍ക്കുമുള്ള ഒരു ശീലമാണ് പുറത്തിറങ്ങും മുന്‍പ് പെര്‍ഫ്യൂം പൂശുക എന്നത്.

കൂടുതല്‍ ആകര്‍ഷണം തോന്നണമെങ്കില്‍ സുഗന്ധദ്രവ്യങ്ങള്‍ പൂശണം എന്നാണ് ചിലര്‍ കരുതുന്നത്. ചിലര്‍ക്ക് ആത്മവിശ്വാസം തോന്നണമെങ്കില്‍ ഇഷ്ടഗന്ധം ദേഹത്തു സ്‌പ്രേ ചെയ്യണം. എന്നാല്‍ ഓര്‍ത്തോളൂ നിങ്ങളെ രോഗിയാക്കാന്‍ ഈ കൃത്രിമ ഗന്ധങ്ങള്‍ മതി.

കേറ്റ് ഗ്രെന്‍വില്‍ എന്ന ഗവേഷക നടത്തിയ പഠനത്തില്‍ പെര്‍ഫ്യൂം പോലുള്ള സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്ന മൂന്നില്‍ ഒരാള്‍ക്ക് വീതം തലവേദന, ആസ്മ, ദേഹത്ത് ചുവന്ന പാടുകള്‍ ഇവയുണ്ടാകുന്നുണ്ടെന്ന് തെളിഞ്ഞു.

2014 ല്‍ നടത്തിയ ഒരു പഠനത്തില്‍ നാലിലൊന്നു സ്ത്രീകള്‍ക്കും ഉണ്ടാകുന്ന മൈഗ്രേനു പ്രധാന കാരണമായി കണ്ടത് സുഗന്ധദ്രവ്യങ്ങളുടെ ഗന്ധമായിരുന്നു.

ഏതാണ്ട് എല്ലാ പെര്‍ഫ്യൂമുകളും മറ്റും കൃത്രിമ രാസവസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കിയതാണ്. എന്നാല്‍ ട്രേഡ് സീക്രട്ട് ആയി കരുതി മിക്ക നിര്‍മ്മാതാക്കളും ഇവയില്‍ അടങ്ങിയ വസ്തുക്കള്‍ ഏതൊക്കെ എന്നു പറയാറില്ല. മിക്ക സുഗന്ധങ്ങളുടെയും അടിസ്ഥാനമായ നാച്വറല്‍ ഓയിലുകളും വിഷപദാര്‍ത്ഥങ്ങള്‍ അടങ്ങിയതാണെന്നു തെളിഞ്ഞിട്ടുണ്ട്.

റോസ് എസന്‍ഷ്യല്‍ ഓയിലുകളിലും കെന്റക്കി ബോര്‍ബോണിലും അടങ്ങിയ സംയുക്തമായ ബിഡാമാസിനോണ്‍ ശരാശരിയിലും കൂടിയ അളവില്‍ ഉപയോഗിച്ചാല്‍ അലര്‍ജി ഉണ്ടാകും. കൂടാതെ യൂക്കാലിപിറ്റ്‌സിന് അതിന്റെ ഗന്ധം കൊടുക്കുന്ന 1, 8 സിനോള്‍ കൂടിയ അളവില്‍ കൂടുതല്‍ അളവില്‍ ഉപയോഗിച്ചാല്‍ കരളിന്റെ നാശത്തിനു കാരണമാകുമെന്നും പഠനം പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News