Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 7:45 pm

Menu

Published on January 18, 2018 at 11:35 am

ഏറ്റവുമധികം വിഷാദരോഗം വരാൻ സാധ്യത സ്ത്രീകളിൽ; പ്രധാന കാരണം എന്താണെന്നോ….??

depression-in-girls-main-reasons

വിഷാദരോഗം ഏറ്റവുമധികം വരാന്‍ സാധ്യത സ്ത്രീകള്‍ക്കെന്നാണ് പൊതുവെയുള്ള എല്ലാ പഠനങ്ങളും പറയുന്നത്. പല കാരണങ്ങളുമുണ്ട് സ്ത്രീകളെ ഈ രീതിയിലുള്ള വിഷാദത്തിലേക്ക് എത്തിക്കുന്നതിന് പിന്നില്‍. സഹപ്രവര്‍ത്തകരുടെ ശമ്പളവും ഇതില്‍ പ്രധാന കാരണങ്ങളില്‍ ഒന്നാണ്.

തന്റെ അതേ യോഗ്യതയും ജോലിപരിചയവും കഴിവും എല്ലാം ഉള്ള എന്നാല്‍ പുരുഷന്‍ ആയതിന്റെ പേരില്‍ തന്നെക്കാള്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്നു എന്ന കാര്യം സ്ത്രീകളെ സംബന്ധിച്ചെടുത്തോളം പലപ്പോഴും വിഷമിപ്പിക്കുന്ന കാര്യമാണ്. ഇത് പതിയെ വിഷാദത്തിലേക്കു നീങ്ങുന്നു. ഒപ്പം ഇതുപോലെയുള്ള മറ്റു പല കാരണങ്ങളും കൂടെയാകുന്നതോടെ കടുത്ത വിഷാദത്തിലേക്കും ഇത് സ്ത്രീകളെ കൊണ്ട് ചെന്നെത്തിക്കും.

30നും 65നും ഇടയില്‍ പ്രായമുള്ള, ജോലി ചെയ്യുന്ന സ്ത്രീകളാണ് പഠനത്തിന് വിധേയമായത്. ശമ്പളത്തിലുള്ള ഈ വ്യത്യാസം സ്ത്രീകളില്‍ ഉത്കണ്ഠയും മറ്റ് മാനസികപ്രശ്നങ്ങളുമുണ്ടാക്കുന്നു. ഇത്തരത്തില്‍ ഉത്കണ്ഠയുണ്ടാകുന്നത് പുരുഷനെ അപേക്ഷിച്ച് നാല് മടങ്ങധികമാണെന്നും പഠനം പറയുന്നുണ്ട്. സഹപ്രവര്‍ത്തകന്റെ അതേ ശമ്പളം തന്നെ ലഭിക്കുമ്പോള്‍ ഈ വിഷാദവസ്ഥക്ക് പെട്ടെന്നുതന്നെ മാറ്റമുണ്ടാകുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു.

എത്ര പുരോഗതി പ്രാപിച്ചിട്ട രാജ്യങ്ങളില്‍ പോലും ഇന്നും തുടരുന്ന ലിംഗ അസമത്വം കാരണം പലപ്പോഴും ഇരകളാകുന്നത് സ്ത്രീകള്‍ തന്നെയാണെന്ന് ഇതുപോലെയുള്ള കണക്കുകളില്‍ നിന്നും ഒന്നുകൂടെ വ്യക്തമാകുന്നു.

Loading...

Leave a Reply

Your email address will not be published.

More News