Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലി തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ധനുഷ്. ചിത്രത്തിന്റെ അവകാശത്തിനായി ധനുഷ് നിര്‍മ്മാതാക്കളേയും സംവിധായകരേയും സമീപിച്ചു.തമിഴിലെ ചില മുന്‍നിര പ്രൊഡക്ഷന്‍ കമ്പനികളും ചാര്‍ലിയുടെ റീമേക്കിന് ശ്രമിക്കുന്നുണ്ട്. പ്രേമം ഹിറ്റായതു പോലെ ചാര്‍ലിയും ഹിറ്റിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.ക്രിസ്മസ് റിലീസായ ചിത്രം ചാര്‍ലിയ്ക്ക് ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡിലെത്തിയിരുന്നു.സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, നടന്‍ ജോജു ജോര്‍ജ്ജ്, ഷെബിന്‍ ബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഫൈന്‍ഡിംഗ് സിനിമാസിന്റെ ബാനറില്‍ ചാര്‍ലി നിര്‍മ്മിച്ചിരിക്കുന്നത്. ഉണ്ണി ആര്‍ ആണ് രചന.പ്രേമത്തിന്റെ റീമേക്ക് റൈറ്റ്‌സ് ധനുഷിന്റെ വണ്ടര്‍ബാര്‍ പിക്‌ചേഴ്‌സ് സ്വന്തമാക്കിയിരുന്നു.വിജയ് സേതുപതിയെ നായകനാക്കി ചിത്രമൊരുക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു.
Leave a Reply