Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 1:02 pm

Menu

Published on May 12, 2018 at 4:34 pm

നിങ്ങളൊക്കെ കളിക്കാൻ തന്നെയാണോ വന്നത്..!! ക്യാപ്റ്റൻ കൂൾ അൽപം ദേഷ്യത്തിലാണ്.

dhoni-in-ipl-2018-chennai-super

ഐപിഎൽലിൽ തുടക്കം മുതൽ മികച്ച കളി പുറത്തെടുത്ത ചെന്നൈ സൂപ്പർ കിങ്‌സ് തിരിച്ചുവരവ് കെങ്കേമമാക്കി എന്നാൽ അവസാനത്തെ രണ്ടു മാച്ചുകളിലെ ടീമിന്റെ പരാജയവും ഒപ്പം അതിനേക്കാളേറെ ടീം കോച്ച് ഫ്ളമിംഗിനെയും ക്യാപ്റ്റൻ ധോണിയേയും അലോസരപ്പെടുത്തരുന്നത് ടീമിന്റെ ഫീൽഡിങ്ങിലെ പോരായ്മകളാണ്.

ഫീൽഡിങ്ങിലെ തകരാർ മൂലം അനായാസം ജയിക്കാൻ പറ്റുമായിരുന്ന മാച്ചുകളും ചെന്നൈ കൈവിട്ടു. ഇതിനൊപ്പം ഇന്നലെ രാജസ്ഥാൻ റോയൽസുംയുള്ള മച്ചിലെ ടീമിന്റെ മോശം ഫീൽഡിങ്ആണ് ക്യാപ്റ്റൻ കൂളിനെ ദേഷ്യം പിടിപ്പിച്ചത്.

ബ്രാവോ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ബട്‌ലര്‍ക്ക് റണ്‍സെടുക്കാനായില്ല. രണ്ടാംപന്തില്‍ ഡബിള്‍. മൂന്നാം പന്തില്‍ ബട്‌ലര്‍ ഉയര്‍ത്തി അടിച്ച പന്ത് കൈപ്പിടിയിലൊതുക്കാനുള്ള അവസരമായിരുന്നിട്ടും ചെന്നൈ താരങ്ങളാരും തന്നെ അതിനായി ശ്രമിക്കുകപോലും ചെയ്തില്ല.

നിലയുറപ്പിച്ച ബട്‌ലറെ പുറത്താക്കാമായിരുന്ന അവസരം ഫീല്‍ഡര്‍മാര്‍ തുലച്ചത് കണ്ട് ധോണി അമ്പരന്ന് നിന്നു. നാലാം പന്തില്‍ ബട്‌ലറുടെ തകര്‍പ്പന്‍ സിക്‌സോടെ രാജസ്ഥാന്‍ വിജയത്തോട് അടുത്തു.

അഞ്ചാം പന്തില്‍ സിംഗിളിനു ശ്രമിച്ച രാജസ്ഥാന് ഫീല്‍ഡര്‍മാരുടെ ജാഗ്രതക്കുറവില്‍ രണ്ട് റണ്‍സ് ലഭിച്ചു. ഒപ്പം വിജയവും. മത്സരശേഷം ധോണിയുടെ മുഖത്ത് നിരാശയും അമര്‍ഷവും പ്രകടമായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News