Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:14 am

Menu

Published on October 21, 2013 at 10:07 am

ഇഷാന്തിനെ പിന്തുണച്ച് ധോനി.

dhoni-supported-to-ishanth

ന്യൂഡല്‍ഹി: ഒന്നോ രണ്ടോ മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഒരാളെ ടീമില്‍നിന്ന് പുറത്താക്കുന്നത് ശരിയല്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി. ക്യാപ്റ്റന്റെ വാക്കുകള്‍ ശരിവെച്ചുകൊണ്ട് ബാക്കിയുള്ള നാല് മത്സരങ്ങള്‍ക്ക് നിലവിലുള്ള ടീമിനെത്തന്നെ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

മൊഹാലി ഏകദിനത്തില്‍ 48-ാം ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് ടീമിനെ പരാജയത്തിലേക്ക് തള്ളിവിട്ട പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയ്ക്ക് നേരെ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ക്യാപ്റ്റന്റെ ഈ അഭിപ്രായപ്രകടനം.

മൊഹാലിയില്‍ 48-ാം ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്തതുള്‍പ്പെടെ എട്ടോവറില്‍ 63 റണ്‍സാണ് ഇഷാന്ത് വഴങ്ങിയത്. ആദ്യ രണ്ട് ഏകദിനങ്ങളിലും ശരാശരി എട്ടുറണ്‍സ് വീതം വിട്ടുകൊടുത്തിരുന്നു. മൂന്ന് മത്സരങ്ങളില്‍ 7.87 റണ്‍സ് വീതമാണ് ഇഷാന്ത് വഴങ്ങിയത്.

Loading...

Leave a Reply

Your email address will not be published.

More News