Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥ സിനിമയാകാൻ പോകുന്നു.നീരജ് പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചെറിയാരു ഗ്രാമത്തില്‍ ക്രിക്കറ്റ് കളിച്ചു നടന്ന ധോണിയുടെ കുട്ടിക്കാലം മുതല്‍ ഇന്ത്യന്‍ ടീമിന്റെ തലപ്പത്ത് എത്തുന്നതു വരെയുള്ള ജീവിത കഥ പറയുന്ന ചിത്രം നിർമിക്കാൻ ധോണിയുടെ അനുവാദവും ലഭിച്ചിട്ടുണ്ട്.ചിത്രത്തിൽ ധോണിയുടെ വേഷം ചെയ്യുന്നത് സുശാന്ത് സിങ് രാജ്പുത്ത് ആണ്.രൂപത്തിലും ഭാവത്തിലും ധോണിയാകാനുള്ള തയ്യാറെടുപ്പിൻറെ ഭാഗമായി അദ്ദേഹത്തിന്റെ കളിയും അഭിമുഖങ്ങളും കാണുന്ന തിരക്കിലാണ് സുശാന്തിപ്പോൾ.ചിത്രത്തിൽ ചെറിയൊരു ഭാഗത്ത് ധോണിയുടെ ഭാര്യ സാക്ഷിയും പ്രത്യക്ഷപ്പെടുന്നുണ്ട്.ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിക്കുന്ന ഈ ചിത്രം 95 കോടി രൂപയുടെ ബജറ്റിലാണ് നിർമിക്കാനൊരുങ്ങുന്നത്.ചിത്രത്തിൻറെ പേരും നായികയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല.2015 ൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
Leave a Reply