Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:59 am

Menu

Published on March 31, 2017 at 10:50 am

കുട്ടികളിലെ പ്രമേഹം; അറിയേണ്ട കാര്യങ്ങള്‍

diabetes-in-children-type1-diabetes

രക്തത്തിലെ പഞ്ചസാരനില ക്രമാതീതമായി ഉയരുന്ന അവസ്ഥയാണല്ലോ പ്രമേഹം. മുതിര്‍ന്നവരിലും കുട്ടികളിലുമടക്കം ഇക്കാലത്ത് പ്രമേഹ രോഗം കണ്ടുവരുന്നുണ്ട്. ജീവിതശൈലി തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ചിലപ്പോഴെങ്കിലും ജനിതക പ്രശ്‌നങ്ങളും പ്രമേഹത്തിന് കാരണമാകാറുണ്ട്.

ഇതില്‍ ടൈപ്പ് 1 പ്രമേഹമാണ് കുട്ടികളില്‍ കാണാറുള്ളത്. ഒരു വയസ്സു മുതല്‍ കൗമാരപ്രായം അവസാനിക്കുന്നതിനു മുന്‍പാണ് ഇതു സാധാരണ പിടിപെടാറുള്ളത്. പാന്‍ക്രിയാസില്‍ നിന്നുള്ള ഇന്‍സുലിന്‍ എന്ന ഹോര്‍മോണാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ചു നിര്‍ത്തുന്നത്. പാന്‍ക്രിയാസിലെ തകരാറു മൂലം ഇന്‍സുലിന്‍ ഉല്‍പ്പാദനം തീരെ കുറഞ്ഞുപോവുകയോ നിലച്ചു പോവുകയോ ചെയ്യുന്നതാണ് ടൈപ്പ് 1 പ്രമേഹത്തിന് കാരണമാകുന്നത്.

കുട്ടികളിലെ പ്രമേഹം കണ്ടെത്തുകയെന്നത് എളുപ്പമല്ല. കാരണം ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയാത്തത്രയും വേഗത്തിലായിരിക്കും പലപ്പോഴും കുട്ടികളില്‍ പ്രമേഹം വരുന്നത്. എങ്കിലും അമിതമായ മൂത്രമൊഴിക്കല്‍ സാധാരണ ഒരു സൂചനയായി കാണാറുണ്ട്.

കുട്ടികളുടെ പ്രമേഹത്തിന് തക്കതായ ചികിത്സ ഇന്ന് ലഭ്യമാണ്. പ്രായമായവരില്‍ കാണുന്ന ടൈപ്പ് 2 പ്രമേഹത്തിന് വിപരീതമായി കുട്ടികളില്‍ ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ മാത്രമേ ഫലപ്രദമായിട്ടുള്ളു. ദിവസം രണ്ടുമുതല്‍ നാല് അഞ്ചു തവണ വരെ കുത്തിവെയ്പ് എടുക്കേണ്ടതായി വന്നേക്കാം.

ഗുളിക രൂപത്തിലുള്ള ചികിത്സ ഫലപ്രദമല്ല. ഇന്നു ലഭിക്കുന്ന പുതിയ തരത്തിലുള്ള ഇന്‍സുലിനുകളും അവ കൊടുക്കുവാന്‍ ഉപയോഗിക്കുന്ന പെന്‍രൂപത്തിലുള്ള ഇന്‍ജക്ഷനും കുട്ടികളുടെ ജീവിതം സാധാരണ നിലയിലാക്കുവാന്‍ സഹായിക്കുന്നു. പക്ഷേ, ഇന്‍ജക്ഷന്‍ ജീവിതകാലം മുഴുവന്‍ വേണ്ടി വരും. രക്തത്തിലുള്ള ഗ്ലൂക്കോസിന്റെ അളവ് ഡോക്ടര്‍ നിര്‍ദേശിക്കുന്നതുപോലെ നിയന്ത്രിച്ചു നിര്‍ത്തണം.

പെട്ടെന്ന് ഗ്ലൂക്കോസ് നില ഉയരുമെന്നതിനാല്‍ മധുരവസ്തുക്കള്‍, സോഫ്റ്റ്ഡ്രിങ്കുകള്‍ എന്നിവ ഒഴിവാക്കണം. ഇന്‍സുലിന്‍ കുത്തിവയ്പ് കൃത്യമായി എടുക്കുന്നതുപോലെ ഭക്ഷണം കൃത്യസമയത്തു കഴിക്കാനും ശ്രദ്ധിക്കണം.

Loading...

Leave a Reply

Your email address will not be published.

More News