Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദിലീപ് വീണ്ടും സെൻഡ്രൽ ജയിലിലേക്ക് . ശിക്ഷ അനുഭവിക്കാനല്ല,അടുത്ത സിനിമയുടെ ഷൂട്ടിങ്ങിനായാണ് താരം ജയിലിലേയ്ക്ക് പോകുന്നത്. തിരുവനന്തപുരവും കൊച്ചിയുമായിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. ബെന്നി പി. നായരമ്പലമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജയില്‍പ്പുള്ളികളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള പ്രമേയമാണ്. അതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ എൺപതു ശതമാനവും ജയില്‍ സെറ്റിങ്ങില്‍ തന്നെയാവും നിര്‍വഹിക്കുക. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍, എറണാകുളത്തിന്‍റെ പലഭാഗങ്ങളിലായി തയ്യാറാക്കുന്ന ജയിലിന്‍റെ സെറ്റ് എന്നിവിടങ്ങളിലാവും ചിത്രീകരണം നടക്കുക. വേദികയാണ് ചിത്രത്തിൽ ദിലീപിന്റെ നായികയായെത്തുന്നത് രഞ്ജി പണിക്കര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മറ്റ് താരങ്ങൾ.
Leave a Reply