Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:20 am

Menu

Published on November 25, 2016 at 11:40 am

ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങി..പിന്നെയും വരെ.. മലയാളത്തിലെ എവര്‍ഗ്രീന്‍ ജോഡി

dileep-and-kavya-madhavan

17 വര്‍ഷങ്ങള്‍.. 19 ചിത്രങ്ങള്‍.. മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച താരജോഡികളിലൊന്നാണ് ദിലീപും കാവ്യാ മാധവനും. ഇരുവരും ഒന്നിക്കുന്ന ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരുന്നതും മറ്റൊന്നും കൊണ്ടല്ല. കാമുകിയായും സഹോദരിയായും ഭാര്യയായും കാവ്യ ദിലീപിനൊപ്പം വെള്ളിത്തിരയിലെത്തി. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങള്‍..

dileep---kavya

1999ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിലൂടെയാണ് നക്ഷത്രക്കണ്ണുള്ള സുന്ദരിയെ മലയാളസിനിമ ഏറ്റെടുക്കുന്നത്. നായികയായെത്തിയ ആദ്യചിത്രം തന്നെ ദിലീപിനൊപ്പം. ഇരുവരെയും കൂടാതെ ബിജു മേനോന്‍, ലാല്‍, സംയുക്ത വര്‍മ്മ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചു. ഒരു പുതിയ താരജോഡിയുടെ ഉദയത്തിന് കൂടിയാണ് മലയാളസിനിമാലോകം സാക്ഷ്യം വഹിച്ചത്.അധികം വൈകാതെ 2000ല്‍ ഇരുവരുടെയും അടുത്ത ചിത്രമെത്തി. ഡാര്‍ലിങ് ഡാര്‍ലിങ്. ത്രികോണപ്രണയം പ്രമേയമായ ചിത്രത്തില്‍ വിനീതും പ്രധാനകഥാപാത്രമായെത്തി.

dileep

സൂപ്പര്‍ ഹിറ്റ് ചിത്രം തെങ്കാശിപ്പട്ടണത്തിലൂടെയായിരുന്നു ഇരുവരും വീണ്ടും ഒന്നിച്ചത്. 2001ല്‍. ലാല്‍, സുരേഷ് ഗോപി, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ് തുടങ്ങി വന്‍താരനിര അണിനിരന്ന മുഴുനീള കോമഡി ചിത്രമായിരുന്നു തെങ്കാശിപ്പട്ടണം. ശത്രുഘ്‌നനായി ദിലീപും ദേവൂട്ടിയായി കാവ്യയും രസകരമായ നിമിഷങ്ങളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. 2001ല്‍ പുറത്തിറങ്ങിയ ദോസ്തില്‍ ദിലീപിന്റെ സഹോദരിയായാണ് കാവ്യയെത്തിയത്. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തില്‍ കാവ്യയുടെ ജോഡി.

മലയാളത്തിലെ ബ്ലോക്ക് ബ്ലസ്റ്റുകളിലൊന്നായിരുന്നു 2002ലെ മീശമാധവന്‍. കള്ളന്‍ മാധവനായി ദിലീപും രുക്മിണിയായി കാവ്യയും എത്തി. ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. മീശമാധവനോടെയാണ് ദിലീപ്-കാവ്യ ജോഡി ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കാന്‍ തുടങ്ങിയത്.

dileep---kavya

ദിലീപ്-കാവ്യ കെമിസ്ട്രി മലയാള സിനിമകളിലെ അവിഭാജ്യ ഘടകമായി മാറുന്ന കാഴ്ചയായിരുന്നു പിന്നീടങ്ങോട്ട്.തിളക്കത്തിലെ ഉണ്ണിയും അമ്മുവുമായുമാണ് പിന്നീട് ദിലീപും കാവ്യയും എത്തിയത്.സദാനന്ദന്റെ സമയം എന്ന ചിത്രത്തില്‍ ഭാര്യഭര്‍ത്താക്കന്മാരായി ഇരുവരും വെള്ളിത്തിരയിലെത്തി. ഇരുത്തം വന്ന താരജോഡികളെ മലയാളം അന്ന് കണ്ടു. ഇരുവരെയും വെള്ളിത്തിരയില്‍ ഒരുമിച്ച് കണ്ടപ്പോഴൊക്കെ ഗോസിപ്പുകളും പിന്നാലെ കൂടിയിരുന്നു. എന്നാല്‍ അഭിനയിക്കുന്ന ചിത്രങ്ങളൊക്കെ സൂപ്പര്‍ഹിറ്റാക്കി ഇരുവരും മറുപടി നല്‍കി.

dileep

മിഴി രണ്ടിലും, പുലിവാല്‍ കല്യാണം, റണ്‍വേ, കൊച്ചിരാജാവ്, ലയണ്‍, ചക്കരമുത്ത് ഇങ്ങനെ മലയാളസിനിമയുടെ ഒരു കാലഘട്ടം മുഴുവന്‍ ദിലീപ്-കാവ്യ ജോഡി അടക്കിവാണു.
2006ലെ ചക്കരമുത്തിന് ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്നത് നിര്‍ത്തി. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ദിലീപ്-കാവ്യ ജോഡി വീണ്ടും ഒന്നിച്ചെത്തി. പാപ്പീ .. അപ്പച്ചായിലൂടെ..

നിരപ്പേല്‍ മത്തായിയുടെയും പാപ്പിയുടെയും കഥ പറഞ്ഞ ചിത്രത്തില്‍ പാപ്പിയുടെ ജോഡി ആനിയായി കാവ്യയെത്തി. മടങ്ങിയെത്തിയ ജോഡികള്‍ക്ക് വന്‍വരവേല്‍പ്പാണ് മലയാളസിനിമാലോകം നല്‍കിയത്.
ശക്തമായ പ്രമേയവുമായെത്തിയ വെള്ളരിപ്രാവിന്റെ ചങ്ങാതിയിലൂടെ ശക്തമായ പ്രണയത്തെ ഇരുവരും വെള്ളിത്തിരയിലെത്തിച്ചു.

kavya-dileep

ഗോസിപ്പുകള്‍ ഇരുവരുടെയും വ്യക്തിജീവിതത്തെ ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ഇടവേള.ഒടുവില്‍ ഒന്നിച്ചത് അടൂര്‍ ബാലകൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തിലൂടെ. പുരുഷോത്തമന്‍ നായരുടെയും ദേവിയുടെ തീവ്രപ്രണയത്തെ തീവ്രമായിത്തന്നെ അവതരിപ്പിച്ചു ഇരുവരും.
ഇടവേള..

Loading...

Leave a Reply

Your email address will not be published.

More News