Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാഹശേഷം തന്നെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമമുണ്ടായെന്ന് ദിലീപ്.തന്നെ പുറത്താക്കാന്‍ സിനിമയില്‍ ഒരു കോക്കസ് തന്നെ പ്രവര്‍ത്തിച്ചിരുന്നെന്നും ദിലീപ് പറഞ്ഞു. വിവാഹം കഴിഞ്ഞ സമയത്ത് അഞ്ച് മാസത്തോളം തനിക്ക് സിനിമകള്‍ ഇല്ലായിരുന്നു. ചെയ്‌ത പടങ്ങള്‍ വിജയിക്കുന്നില്ല. ചില പടങ്ങള്‍ ഇറങ്ങാത്ത സ്‌ഥിതിയുണ്ടയി. അങ്ങനെ കുറച്ചു നാള്‍ അഭിനയം നിര്‍ത്തിവച്ചു.തന്നെയും ലാല്‍ ജോസിനെയും കലാഭവന്‍ മണിയെയും ബിജു മേനോനെയും സിനിമയില്‍ നിന്ന് പുറത്താക്കാനായിരുന്നു പദ്ധതി. കാരണം തന്റെ വിവാഹത്തിന് കൂട്ടു നിന്നത് ഇവരായിരുന്നു. ഇന്‍ഡസ്‌ട്രിയില്‍ നിന്ന് പുറത്താക്കാന്‍ ഒരു കോക്കസ് തന്നെ പ്രവര്‍ത്തിച്ചിരുന്നു. ഈ ഘട്ടത്തില്‍ നിര്‍മ്മാതാവ് സുരേഷ് കുമാറാണ് തനിക്ക് പിന്തുണ നല്‍കിയത്. ഒരാള്‍ ജീവിതം തെരഞ്ഞെടുത്താല്‍ പിന്നെ അവരുടെ ലൈഫാണ്. അതില്‍ ഇടപെടുന്നതിനോട് യോജിപ്പില്ലെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. പ്രതിസന്ധി കാലഘട്ടം കഴിഞ്ഞ് ജോക്കര്‍ എന്ന ചിത്രത്തോടെയാണ് തന്റെ കരിയറില്‍ മാറ്റമുണ്ടായതെന്നും ദിലീപ് പറഞ്ഞു.
ജീവിതത്തില്‍ സംഭവിച്ച തകര്‍ച്ചയെക്കുറിച്ച് തുറന്നു പറഞ്ഞാല്‍ അത് ഒരുപാട് പേരെ ബാധിക്കും. എനിക്ക് വേണമെങ്കില്‍ സംസാരിക്കാം ഞാന്‍ സംസാരിച്ചാല്‍ ഭയങ്കര കുഴപ്പമാകും അത് പലരെയും ബാധിക്കും. അതുകൊണ്ട് ജീവിതത്തില്‍ എന്തു സംഭവിച്ചുവെന്ന് പറയാന്‍ താല്‍പ്പര്യമില്ല. ജീവിതത്തില്‍ തകര്‍ന്നു പോയ സമയത്ത് മകളുടെ വാക്കുകളാണ് എഴുന്നേറ്റ് നില്‍ക്കാന്‍ സഹായിച്ചതെന്നും ദിലീപ് പറയുന്നു.
Leave a Reply