Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ:ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്കും സ്ക്വാഷ് താരവും മലയാളിയുമായ ദീപിക പള്ളിക്കലും വിവാഹിതരായി. ക്രിസ്‌തീയ മതാചാരപ്രകാരം ചെന്നൈയിലാരുന്നു വിവാഹം. ചെന്നൈയില്‍ നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കുചേര്‍ന്നത്. ആഗസ്റ്റ് 20ന് തെലുങ്കു-നായിഡു ആചാരപ്രകാരവും വിവാഹം നടക്കും. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ഡിസംബറിലാണ് നടന്നത്. പത്തനംതിട്ട സ്വദേശിനിയായ ദീപിക ചെന്നൈയിലാണ് സ്ഥിരതാമസം. ദിനേശ് കാര്‍ത്തിക്കിന്റെ രണ്ടാം വിവാഹമാണിത്.
Leave a Reply