Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകകപ്പ് കാണാന്‍ ഓസ്‌ട്രേലിയയിലെത്തിയിരിക്കുന്നര്‍ക്കാണ് ബാറ്റിംഗ് ഇതിഹാസത്തിനൊപ്പം അത്താഴ വിരുന്നുണ്ണാന്‍ ഒരു സുവര്‍ണ്ണാവസരമൊരുങ്ങിയിരിക്കുകായാണ് .സിഡ്‌നിയിലെ പ്രമുഖ ഹോട്ടലാണ് ഈ ഓഫറുമായി മുന്നോട്ടുവന്നത്. ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരത്തിനു ശേഷം ഈ മാസം 26നായിരിക്കും വി.ഐ.പി ഡിന്നര്‍ നടക്കുന്നത്. എട്ടു പേര്‍ക്ക് വീതം ഇരിക്കാവുന്ന മേശകളാണ് വിരുന്നിനായി സജ്ജമാക്കുന്നത്. 12 പേര്‍ക്ക് മാത്രമേ സച്ചിനൊപ്പം മേശ പങ്കിടാന്‍ കഴിയൂ. 3000 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 146000 രപ) ചിലവിടാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമേ ഇതിന് അവസരം ലഭിക്കൂ. അര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഡിന്നറില്‍ സച്ചിനോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരവുമുണ്ട്. വിലകൂടിയ ഇനം വൈനും ഡെസേര്‍ട്ടും അടക്കം അതിഥികളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും ഭക്ഷണം ഒരുക്കുന്നത്.മികച്ച പ്രതികരണമാണ് തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു. സച്ചിനുമായി ബന്ധപ്പെട്ട ചില വസ്തുക്കളുടെ ലേലവും വിരുന്നിന് ശേഷം നടക്കും. തന്റെ ആത്മകഥയായ പ്ലേയിങ് ഇറ്റ് മൈ വേ സച്ചിന്‍ കൈയൊപ്പിട്ട് വിരുന്നിനെത്തുന്നവര്‍ക്ക് നല്‍കും.
Leave a Reply