Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 11:34 am

Menu

Published on August 23, 2016 at 12:21 pm

മോഹന്‍ലാല്‍ ഷോക്കടിച്ച് വീഴുന്നതുകണ്ട് കമല്‍ നോക്കി നിന്നു..!!

director-kamal-about-mohanlals-acting

മോഹൻലാലിന്റെ അഭിനയം കണ്ട് പലപ്പോഴും കട്ട് പറയാന്‍ പോലും മറന്നു പോയിട്ടുണ്ടെന്ന് പല സംവിധായകരും പറഞ്ഞിട്ടുണ്ട്. സംവിധായകൻ കമൽ ആണ് അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

ചിത്രത്തില്‍ തഹസില്‍ദാറിന്റെ (ശ്രീനിവാസന്‍) വീട് അന്വേഷിച്ച് എത്തുന്ന സാഗര്‍ കോട്ടപ്പുറം എന്ന കഥാപാത്രമായുള്ള ലാലിന്റെ അഭിനയം കണ്ടാണ് കമല്‍ പരിസരം മറന്നു പോയത്.കോളിങ് ബെല്‍ അടിച്ചപ്പോള്‍ ഷോക്കേറ്റ് നിലത്തുവീഴുന്ന രംഗം ലാല്‍ അഭിനയിക്കുന്നതു കണ്ടാണ് കമല്‍ പരിസരം മറന്നു പോയത്. ഷൂട്ടിങ് തുടങ്ങി മൂന്നാം ദിവസമാണ് ലാല്‍ സെറ്റില്‍ ജോയിന്‍ ചെയ്തത്. ദഹസില്‍ദാറിന്റെ വീടു ചോദിക്കുന്ന രംഗമായിരുന്നു ആദ്യം. ലാല്‍ ദഹസില്‍ദാറിന്റെ വീട്ടിലെത്തി കോളിംഗ് ബെല്ലമര്‍ത്തുമ്പോള്‍ ഷോക്കേറ്റു നിലത്ത് വീഴുന്നു.സന്ദര്‍ഭം വിശദീകരിച്ച ശേഷം റിഹേഴ്‌സല്‍ പോകാമെന്നു കമല്‍ പറഞ്ഞു. എന്നാല്‍ സംവിധായകനെ മാറ്റിനിര്‍ത്തി ലാല്‍ പറഞ്ഞു, അവിടെ ഞാന്‍ എന്ത ചെയ്യാന്‍ പോകുന്നതെന്ന് എനിക്കറിയില്ല അതുകൊണ്ട് നമുക്ക് ടെയ്ക്കിലേയ്ക്കു പോകാം. തുടര്‍ന്നു മോഹന്‍ലാല്‍ ക്യാമറാമാന്‍ സുകുമാരനോടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കമല്‍ ആക്ഷന്‍ പറഞ്ഞതും കൊളിംഗ് ബെല്ലില്‍ കയ്യമര്‍ത്തി ഷോക്കടിച്ചതു പോലെ ശരീരമാകെ ഒന്നുലച്ച് ലാല്‍ നിലത്തു വീണു.ലാലിന്റെ ഈ പ്രകടനം കണ്ട് പൊട്ടിച്ചിരിച്ച് സംവിധായന്‍ കട്ട് പറയാനും മറന്നു. എന്നാല്‍ സംവിധായകന്‍ കട്ട് പറയുന്നതും കാത്ത് മുറ്റത്തു മലര്‍ന്നു കിടക്കുകയായാണു മോഹന്‍ലാല്‍. വൈകുന്നതു കണ്ടപ്പോള്‍ അവിടെ കിടന്നു ശരീരം ഒന്നുകൂടി വിറപ്പിച്ചു. അതിനു ശേഷമാണു തനിക്ക് കട്ട് പറയാന്‍ തോന്നിയതെന്നു കമല്‍ പറയുന്നു. അത്രയ്ക്കു ഗംഭിരമായിരുന്നു താരത്തിന്റെ അഭിനയം.

എട്ടുവര്‍ഷത്തിനു ശേഷം കമലും ലാലും ഒന്നിക്കുന്ന ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ശ്രീനിവാസനാണ്.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News