Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടി മീര ജാസ്മിൻ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി ‘ഇതിനുമപ്പുറം’ സംവിധായകൻ മനോജ് ആലുങ്കല്‍ രംഗത്ത്.മീര ജാസ്മിനാണ് ചിത്രത്തിലെ നായിക.ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് മുതൽ തനിക്കും അണിയറപ്രവർത്തകർക്കും നിരവധി ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയതെന്ന് സംവിധായകൻ പറയുന്നു.മീരയുടെ സഹകരണമില്ലായ്മ കൊണ്ട് ലക്ഷത്തിന്റെ സാമ്പത്തികനഷ്ടമാണ് ഉണ്ടായതെന്ന് മനോജ് പറഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മനോജ് ചലച്ചിത്രസംഘടനകൾക്ക് പരാതി നൽകിയിട്ടുണ്ട്.കുട്ടനാടന്‍പശ്ചാത്തലത്തില്‍ ഒരു പെണ്ണിന്റെ ചെറുത്തുനില്‍പ്പിന്റെ കഥയാണ് ഇതിനുമപ്പുറം എന്ന സിനിമയിലൂടെ പറയാന്‍ ശ്രമിച്ചത്. മീരയെപ്പോലെ ഒരു അഭിനേത്രിക്കുമാത്രം ചെയ്യാനാകുന്ന കഥാപാത്രമായതുകൊണ്ടാണ് അവരെ ക്ഷണിച്ചത്. കഥ ഇഷ്ടപ്പെട്ട അവര്‍ ഷൂട്ടിങിന് മുമ്പ് 15 ലക്ഷം രൂപ ആവശ്യപ്പെട്ടു. അതുനല്‍കി. എന്നാല്‍ ചിത്രീകരണം ആരംഭിച്ചതുമുതല്‍ പലകാരണങ്ങള്‍ പറഞ്ഞ് ബുദ്ധിമുട്ടിച്ചു. കൃത്യസമയത്ത് സെറ്റിൽ വരാതായതോടെ ചിത്രീകരണം പലപ്പോഴും വൈകി. വിവാഹത്തിന് ശേഷം നൽകിയ ഡേറ്റുകളനുസരിച്ച് ആലപ്പുഴയിൽ സെറ്റുജോലികൾ പൂർത്തിയാക്കിയെങ്കിലും മീര വന്നില്ല. ഇക്കാരണം കൊണ്ട് മാത്രം നാലുതവണ സെറ്റ് പൊളിക്കേണ്ടി വന്നെന്നും മനോജിന്റെ പരാതിയിൽ പറയുന്നു.പിന്നീട് സിനിമയുടെ പ്രചാരണത്തിന് എത്താമെന്ന ഉറപ്പ് നൽകിയെങ്കിലും റിലീസിന് മുൻപ് വിളിച്ചപ്പോൾ ഫോൺ അറ്റന്റ് ചെയ്യാൻ മീര തയ്യാറായില്ലെന്നും സംവിധായകൻ കുറ്റപ്പെടുത്തുന്നു. പിന്നീട് മീരയുടെ മാനേജർ അറിയിച്ചതനുസരിച്ച് ചാനലുകളിൽ ഇന്റർവ്യൂ ഏർപ്പാട് ചെയ്‌തെങ്കിലും മീര എത്തിയില്ലെന്ന് മനോജ് പറയുന്നു.
Leave a Reply