Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:17 am

Menu

Published on July 25, 2014 at 1:12 pm

‘ദൃശ്യ’ത്തിനെതിരെ പരാതിയുമായി സംവിധായകന്‍ കോടതിയില്‍

director-satish-paul-files-injunction-to-stop-drishyam

കൊച്ചി: മലയാളത്തില്‍ ചരിത്രവിജയം നേടിയ ചിത്രമായിരുന്നിട്ടും  ദൃശ്യം സിനിമയെ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ്ന് . ദൃശ്യം എന്ന സിനിമ തന്റെ നോവല്‍ കോപ്പിയടിച്ചതാണെന്ന് ആരോപണവുമായി മലയാള സംവിധായകന്‍ കോടതിയിൽ പരാതി നൽകിയിരിക്കുകയാണ്. 2013 മെയില്‍ തന്റേതായി പ്രസിദ്ധീകരിച്ച ‘ഒരു മഴക്കാലത്ത്‌’ എന്ന കഥയുടെ തനിപ്പകര്‍പ്പാണ്‌ ദൃശ്യം എന്നാണ്‌ സതീഷ്‌ കോടതിയിൽ പരാതിനൽകിയിരിക്കുന്നത്.ഇതേ തുടര്‍ന്ന്‌ ദൃശ്യത്തിന്റെ തമിഴ്‌ റീമേക്കിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌. ദൃശ്യത്തിലെ ജോര്‍ജ്ജ്കുട്ടിയെപ്പോലെ കൊലപാതകം ഒളിപ്പിക്കാന്‍ ഭര്‍ത്താവ് നടത്തുന്ന ശ്രമങ്ങളാണ് പുസ്തകത്തിന്റെ പ്രമേയം. തെളിവ് നശിപ്പിക്കാന്‍ കഥയിലെ നായകന്‍ ചെയ്യുന്ന കൃത്യങ്ങള്‍ അപ്പാടെ ദൃശ്യത്തില്‍ പകര്‍ത്തിയിരിക്കുകയാണെന്നാണ് ആരോപണം. കോപ്പീറൈറ്റ് ആക്ട് പ്രകാരം സംവിധായകന്‍ ജീത്തു ജോസഫ്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, വിതരണ കമ്പനിയായ ആശിര്‍വാദ് ഫിലിംസ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഫഹദ് ഫാസിലിനെ വെച്ച് ചെയ്യാനിരുന്ന പ്രോജക്ടാണ് ജീത്തു ജോസഫ് മോഹന്‍ലാലിനെ വെച്ച് ചെയ്തതെന്നും പെറ്റീഷനില്‍ വിശദീകരിക്കുന്നു. തന്റെ കഥയെ ആസ്പദമാക്കി ഒരു ചെന്നൈ ക്രൈം സ്‌റ്റോറി എന്ന പേരില്‍ തമിഴില്‍ സിനിമ തുടങ്ങാനിരിക്കവെയാണ് ദൃശ്യത്തിന്റെ തമിഴ് പതിപ്പ് ഇറക്കുന്നുവെന്ന് വാര്‍ത്ത വന്നത്. ഇതേ തുടര്‍ന്നാണ് സതീഷ് പോള്‍ കോടതിയില്‍ പരാതി നൽകിയിരിക്കുന്നത്.  2005-ല്‍ പുറത്തിറങ്ങിയ ‘ഫിംഗര്‍പ്രിന്റ്’ എന്ന ജയറാം ചിത്രത്തിന്റെ സംവിധായകനാണ് സതീഷ് പോള്‍.പകര്‍പ്പവകാശ നിയമം അനുസരിച്ച് ദൃശ്യത്തിനെതിരെ ഇന്‍ജന്‍ഷന്‍ ഫയല്‍ ചെയ്തിരിക്കുകയാ ണ്. സംവിധായകനായ ജീത്തു ജോസഫിനും നിര്‍മാതാവായ ആന്റണി പെരുമ്പാവൂരിനും വിതരണക്കാരായ ആശീര്‍വാദ് സിനിമാസിനുമാണ് എതിരെയാണ് കേസ്.അതേസമയം സതീഷ് പോളിന്റെ ആരോപണങ്ങളെ ജീത്തു ജോസഫ് നിഷേധിച്ചു. നേരത്തേ സതീഷ് തന്നെ വന്നു കണ്ടപ്പോള്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടതാണെന്നും ജീത്തു വ്യക്തമാക്കി. കോപ്പിയടി ആയിരുന്നെങ്കില്‍ പരാതി നല്‍കാന്‍ ചിത്രം ഇറങ്ങി ഇത്രയും വൈകിയത് എന്തിനാണെന്നും ജീത്തു ചോദിക്കുന്നു.മലയാളത്തില്‍ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ ദൃശ്യം ബോക്‌സോഫീസില്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു. ദൃശ്യം തെലുങ്കിലും കന്നടയിലും റീമേക്ക് ചെയ്തിരുന്നു. എന്നാല്‍ കോടതിയുടെ ഇടപെടല്‍ ദൃശ്യത്തിന്റെ തമിഴ് റീമേക്കിന് വിലങ്ങുത്തടിയായിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News