Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:38 am

Menu

Published on November 25, 2014 at 4:24 pm

കരിക്കിൻ വെള്ളത്തിൻറെ പാർശ്വഫലങ്ങൾ

disadvantages-of-coconut-water

കരിക്കിന്‍ വെള്ളം ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. മാലിന്യവും രാസവസ്തുക്കളും കലരാനിടയില്ലാത്ത തികച്ചും പ്രകൃതിദത്തമായ ഈ പാനീയം നല്ലൊന്നാന്തരം ഔഷധം തന്നെയാണ്. ക്ഷീണിച്ചു തളര്‍ന്നു വരുമ്പോള്‍ കരിക്കിന്‍ വെള്ളം കുടിച്ചാൽ ക്ഷണനേരം കൊണ്ട് ക്ഷീണം മാറുന്നതാണ്.ഇതിനു പുറമേ ഛര്‍ദി, വയറിളക്കം തുടങ്ങിയ ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള ഒരു മരുന്നു കൂടിയാണിത്.എന്നാൽ കരിക്കിൻ വെള്ളത്തിന്‌ ചില പാർശ്വ ഫലങ്ങളുമുണ്ട്. ഇവയും നാം മനസ്സിലാക്കിയിരിക്കേണ്ടാതാണ്.

disadvantages of coconut water 0

1.കരിക്കിൻ വെള്ളം ധാരാളം കുടിച്ചാൽ ശരീരഭാരം കൂടാൻ സാദ്ധ്യതയുണ്ട്. കാരണം കരിക്കിന്‍ വെള്ളത്തില്‍ കാര്‍ബോഹൈഡ്രേറ്റുകളും എലക്ട്രൊലൈറ്റുകളും ധാരാളമടങ്ങിയിട്ടുണ്ട്‌.
2.കരിക്കിൻ വെള്ളമായാലും, സ്പോർട്സ് ഡ്രിങ്ക് ആയാലും പൊട്ടിച്ചു കഴിഞ്ഞാലുടന്‍ ഇതിലെ പോഷകാംശം നഷ്ടപ്പെടാന്‍ തുടങ്ങും. കുറച്ചുനേരം തുറന്നുവച്ചിരുന്നാല്‍ കരിക്കിന്‍ വെള്ളത്തില്‍ ഒരു പോഷകവും കാണില്ല.
3. കരിക്കിൻ വെള്ളം കുടിക്കുന്നത് മൂത്രത്തിൻറെ ഉല്പാദനം കൂട്ടും. ചെറിയ അളവില്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത്‌ നല്ല ഉന്മേഷം പ്രദാനം ചെയ്യും. എന്നാല്‍ ഇത്‌ ധാരാളം കുടിച്ചാല്‍ നിർജ്ജലീകരണമായിരിക്കും ഫലം.

disadvantages of coconut water 2

4.അലര്‍ജിയുള്ളവര്‍ കരിക്കിന്‍ വെള്ളം കുടിക്കാതിരിക്കുന്നതാണ് നല്ലത്. കരിക്ക്‌ അടിസ്ഥാനപരമായി ഒരു കുരുവാണ്‌. ഇത്തരം വസ്‌തുക്കളോടും മറ്റും അലര്‍ജിയുള്ളവര്‍ കരിക്കിന്‍ വെള്ളം കുടിച്ചാല്‍ അലര്‍ജി അനുഭവപ്പെടാന്‍ സാധ്യത കൂടുതലാണ്.
5.മലബന്ധം മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക്‌ കരിക്കിൻ വെള്ളം ഏറെ അനുയോജ്യമായിരിക്കും.കരിക്കിന്‍ വെള്ളം വിരേചനൗഷധമായി പ്രവർത്തിക്കാൻ സാദ്ധ്യതയുള്ളതിനാൽ ഇത്‌ സൂക്ഷിച്ച്‌ മാത്രം ഉപയോഗിക്കുക.

disadvantages of coconut water4

6.വ്യായാമം കഴിഞ്ഞാൽ ദാഹവും ക്ഷീണവും അകറ്റാന്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നവരുണ്ട്‌.എന്നാൽ ഇത്തരം സന്ദര്‍ഭങ്ങളില്‍ കരിക്കിന്‍ വെള്ളത്തെക്കാള്‍ ഉത്തമം പച്ചവെള്ളമാണ്‌. കാരണം കരിക്കിന്‍ വെള്ളത്തില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ സോഡിയം പച്ചവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്‌. ആവശ്യത്തിന്‌ സോഡിയം ശരീരത്തില്‍ എത്തിയാല്‍ മാത്രമേ ക്ഷീണം മാറുകയുള്ളൂ.
7.കരിക്കിൻ വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂട്ടുന്നു.

disadvantages of coconut water 3

Loading...

Leave a Reply

Your email address will not be published.

More News