Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:43 am

Menu

Published on February 11, 2016 at 9:55 am

പിതൃത്വം തെളിയിക്കാന്‍ നടി ലിസിക്ക് ഹൈക്കോടതി നോട്ടീസ്

dna-test-hc-serves-notice-to-actress-lissy

കൊച്ചി: നടി ലിസിയ്ക്ക് ഹൈക്കോടതി നോട്ടീസ്. പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ലിസിയുടെ അച്ഛന്‍ മൂവാറ്റുപുഴ സ്വദേശി വര്‍ക്കി സമര്‍പ്പിച്ച ഹര്‍ജിയിലാണ്  കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.നേരത്തെ മുതിര്‍ന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും  നിയമപ്രകാരം സംരക്ഷണത്തിനു വേണ്ടി എന്‍.ഡി വര്‍ക്കി ലിസിക്കെതിരെ മൂവാറ്റുപുഴ ആര്‍.ഡി.ഒ ക്ക് പരാതി നല്കിയിരുന്നു. 5500 രൂപ വര്‍ക്കിക്ക് നല്‍കാന്‍ ആര്‍.ഡി.ഒ ഉത്തരവിടുകയും ചെയ്തു. ലിസ്സി ഈ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് തള്ളിയ ഹൈക്കോടതി ലിസ്സിയോട് മുഴുവന്‍ തുകയും കെട്ടിവെക്കാന്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ലിസി നിയമനടപടിയുമായി മുന്നോട്ട് പോയി. പ്രതിമാസം ധനസഹായം നല്‍കാന്‍ വീണ്ടും ഉത്തരവായ സാഹചര്യത്തിലാണ് ലിസി ഹൈക്കോടതിയില്‍ വര്‍ക്കി തന്റെ പിതാവല്ലെന്നും പിതൃത്വം തെളിയിക്കാന്‍ അവസരം നല്കിയിട്ടില്ലെന്നും വാദിച്ചത്. മൂവാറ്റുപുഴ ആര്‍.ഡി.ഒ, ജില്ലാ കളക്ടര്‍ എന്നിവരുടെ പരിഗണനക്ക് ശേഷം കേസ് വീണ്ടും ഹൈക്കോടതിയിലെത്തി. ഇടക്കാല ജീവനാംശമായി പ്രതിമാസം 10,000 രൂപ നല്കണമെന്നും ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ ഉത്തരവിടണമെന്നും കാണിച്ച് വര്‍ക്കി നല്‍കിയ പരാതിയാണ് കോടതി ഫയലില്‍ സ്വീകരിച്ചത്. കേസ് 19 ന് വീണ്ടും പരിഗണിക്കും.

Loading...

Leave a Reply

Your email address will not be published.

More News