Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:03 am

Menu

Published on June 24, 2015 at 5:20 pm

എലിയല്ല, പൊരിച്ച കോഴി തന്നെ; വിശദീകരണവുമായി കെഎഫ്സി

dna-test-proves-that-the-rat-that-appeared-in-a-kfc-bucket-was-just-chicken-all-along

കലിഫോർണിയ: കെഎഫ്സി റസ്റ്ററന്റിലെ ഭക്ഷണ പായ്ക്കറ്റിൽ നിന്നു ലഭിച്ചത് എലിയെയല്ല, പൊരിച്ച കോഴി തന്നെയായിരുന്നുവെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായി. യുഎസിലെ കലിഫോർണിയയിൽ നിന്നുള്ള ഡെവോറിസ് ഡിക്സൺ (25) എന്നയാളാണ് എലിയെ പൊരിച്ചുവച്ചതായി പരാതിപ്പെട്ടത്. കൂടാതെ, ഭക്ഷണത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതേത്തുടർന്നാണ് കെഎഫ്സി കൊടുത്ത ഭക്ഷണത്തിന്റെ ഡിഎൻഎ പരിശോധന നടത്തിയത്.എന്നാൽ കെഎഫ്സി പ്രൊഡക്ടിന്റെ ഗുണമേൻമയെ ചോദ്യം ചെയ്തയാൾ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും മാപ്പ് പറയണമെന്നും കെഎഫ്സി അവരുടെ ഫെയ്സ്ബുക്ക് പേജിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വതന്ത്രമായ ഒരു ലബോറട്ടറിയിലാണ് പരിശോധന നടത്തിയതെന്നും കെഎഫ്സിയെക്കുറിച്ചു വ്യാജവാർത്ത നൽകുന്നതു നിർത്തണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു.

ഇതിനു മുമ്പ് കെഎഫ്സിയുടെ തിരുവനന്തപുരത്തും കോയമ്പത്തൂരുമുള്ള ഒൗട്ടലെറ്റുകളിൽ ചിക്കൻ വിങ്ങ്സിൽ പുഴുവിനെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് തിരുവനന്തപുരത്തെ ഒൗട്ട്‌ലെറ്റ് കഴിഞ്ഞ വർഷം ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News