Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 28, 2024 7:14 am

Menu

Published on March 5, 2019 at 4:35 pm

തലയണ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക

do-you-need-pillow-for-sleep

തലയണ വെച്ചിട്ട് ഉറങ്ങുന്നവരാണ് കൂടുതലും. എന്നാല്‍ തലയണ വെക്കാതെ തന്നെ സൂപ്പറായി ഉറങ്ങുന്നവരുണ്ട്. ശരിക്കും കിടക്കുമ്പോള്‍ തലയണയുടെ ആവശ്യമുണ്ടോ? ഉറങ്ങാന്‍ കിടക്കുന്നത് എവിടെ എങ്ങനെ എന്നതിന് അനുസരിച്ചാണ് തലയണ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. വെറും നിലത്ത് പായ വിരിച്ച് കിടക്കുന്നതും മൃദുവായ മെത്തയില്‍ കിടക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. കിടക്കുമ്പോള്‍ കഴുത്തിന് ആയാസമുണ്ടാകരുത് എന്നതാണ് ഇതിലെ പ്രധാന കാര്യം. ഉറക്കത്തിലോ ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴോ കഴുത്തിന് അസ്വസ്ഥതകള്‍ ഉണ്ടാകുന്നുവെങ്കില്‍ കിടപ്പ് ശരിയായില്ല എന്ന് മനസ്സിലാക്കാം. സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് പോലുള്ള രോഗാവസ്ഥകള്‍ ഉള്ളവര്‍ക്ക് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം തീവ്രമാകാന്‍ ഇടയുണ്ട്.

തലയണ വലുതോ ചെറുതോ?? ഓരോരുത്തരുടെയും ശരീരവലുപ്പത്തിനും കിടക്കുന്ന പ്രതലത്തിനും അനുസരിച്ചാണ് തലയണയുടെ വലുപ്പം നിര്‍ണയിക്കുന്നത്. ലളിതമായി പറഞ്ഞാല്‍ കിടക്കുമ്പോള്‍ തല വളരെയധികം ഉയര്‍ന്നോ താഴ്‌ന്നോ ആകരുത് എന്നുതന്നെ. ആ രീതിയില്‍ വേണം തലയണ വെക്കാന്‍. കിടക്കുമ്പോള്‍ തല കൃത്യമായി തലയണയില്‍ പതിച്ചുവെക്കണം. തോളുകളിലേക്ക് തലയണയുടെ താങ്ങ് ലഭിക്കുകയും വേണം. അപ്പോള്‍ കഴുത്തിനും താങ്ങ് ലഭിക്കും.

ഉയരം കൂടിയ തലയണയാണെങ്കില്‍ കഴുത്ത് മാത്രം ഉയര്‍ന്ന് നില്‍ക്കും. ഈ രീതിയില്‍ കിടന്നുറങ്ങുന്നത് കഴുത്തിന്റെയും തോളുകളുടെയും പിന്‍വശത്തെ പേശികളുടെ വലിച്ചിലിന് കാരണമാകും. പലപ്പോഴും ഇത് ഉറക്കത്തില്‍ അസ്വസ്ഥതകള്‍ക്ക് ഇടയാക്കും. ഈ രണ്ടു രീതികളിലും കഴുത്തിന്റെ ഭാഗത്തിന് താങ്ങ് ലഭിക്കില്ല. ഇത് കഴുത്തിലെ പേശികള്‍ക്കും കശേരുക്കള്‍ക്കും ആയാസം ഉണ്ടാക്കും. സ്ഥിരമായി ഈ രീതിയില്‍ കിടക്കുന്നത് കഴുത്തിന് ദീര്‍ഘകാല അസ്വസ്ഥകള്‍ക്ക് ഇടയാക്കും.

  • തലയണ ഉപയോഗിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും യോജിച്ച അളവിലുളള തലയണ ഉപയോഗിക്കുക.
  • തലയണവെച്ച് മലര്‍ന്നു കിടക്കുമ്പോള്‍ കഴുത്തിന് കൃത്യമായ താങ്ങ് ലഭിക്കുന്നില്ലെങ്കില്‍ ഒരു ചെറിയ
    പുതപ്പോ മറ്റോ ചുരുട്ടി (നെക്ക് റോള്‍)കഴുത്തിന്റെ അടിയില്‍ വെക്കുക.
  • ചെരിഞ്ഞ് കിടക്കുമ്പോഴും നെക്ക് റോള്‍ ഉപയോഗിക്കുക.
  • ചെരിഞ്ഞ് കിടക്കുമ്പോള്‍ തലയണക്ക് പകരമായോ കഴുത്തിന് താങ്ങായോ കൈ മടക്കി വെക്കുന്ന ശീലം
    ഒഴിവാക്കണം. ഇത് ആരോഗ്യകരമല്ല. ദീര്‍ഘനേരം ഈ രീതിയില്‍ കിടന്നാല്‍ കൈയിലെ പേശികളുടെ
    ചലനത്തെ നിയന്ത്രിക്കുകയും സംവേദനക്ഷമതയ്ക്ക് സഹായിക്കുകയും ചെയ്യുന്ന റേഡിയല്‍ നാഡി
    ഞെരുങ്ങി അതിന് സമ്മര്‍ദ്ദം കൂടാന്‍ ഇടയുണ്ട്. ഇതുമൂലം കൈയ്ക്ക് മരവിപ്പും ബലക്കുറവും ഉണ്ടാകാന്‍
    ഇടയുണ്ട്.
  • കട്ടികൂടിയതും പരുപരുത്തതുമായ തലയണ ഉപയോഗിക്കരുത്. മൃദുവായതും തലയെയും കഴുത്തിനെയും
    താങ്ങി സംരക്ഷിക്കുന്ന തരം തലയണയാണ് വേണ്ടത്. എന്നാല്‍ വളരെ മൃദുവായതരം തലയണയും പാടില്ല.
  • കഴുത്തിനും തലയ്ക്കും ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന കമിഴ്ന്നു കിടക്കുന്ന പൊസിഷന്‍ ഒഴിവാക്കുന്നതാണ്
    നല്ലത്.

ശ്രദ്ധിക്കേണ്ടത്: സിഒപിഡി. സ്ലീപ് അപ്‌നിയ പോലുള്ള ശ്വസനരോഗങ്ങള്‍ ഉള്ളവര്‍ ഡോക്ടരുടെ നിര്‍ദേശപ്രകാരമുള്ള സ്ലീപ്പിങ് പൊസിഷനുകള്‍ സ്വീകരിക്കണം. അവര്‍ക്ക് സാധാരണ രീതികള്‍ പിന്‍തുടരാനാകില്ല.

Loading...

Leave a Reply

Your email address will not be published.

More News